പുതുപ്പള്ളി പ്രയാർ വടക്ക് ചാങ്കൂരിലെ വീടിന്റെ ഷെഡിൽ നിന്ന് മാർച്ച് 15 ന് വെളുപ്പിന് രണ്ട് മണിയോടുകൂടിയാണ് മോട്ടോർ സൈക്കിൾ മോഷ്ടിച്ച
ആലപ്പുഴ:- ആലപ്പുഴ (Alappuzha) പ്രയാറിൽ വീടിന്റെ ഷെഡിൽ നിന്ന് ബൈക്ക് മോഷണം (Bike Theft) പോയ സംഭവത്തിൽ പ്രതിയെ പിടികൂടി പൊലീസ് (Police). കൊല്ലം (Kollam) സ്വേദേശി ജോയൽ (18) ആണ് അറസ്റ്റിലായത്. കൊല്ലം ജില്ലയിലെ പള്ളിത്തോട്ടത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പുതുപ്പള്ളി പ്രയാർ വടക്ക് ചാങ്കൂരിലെ വീടിന്റെ ഷെഡിൽ നിന്ന് മാർച്ച് 15 ന് വെളുപ്പിന് രണ്ട് മണിയോടുകൂടിയാണ് മോട്ടോർ സൈക്കിൾ മോഷ്ടിച്ചത്.
മോഷ്ടിച്ച മോട്ടോർ സൈക്കിളുമായി പോകവേ മാർച്ച് 15ന് വെളുപ്പിന് 4.45 ഓടെ കൊല്ലം അഞ്ചുകല്ലുംമൂട്ടിൽ ജംഗ്ഷന് സമീപം വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു. അപകടത്തിൽ പരിക്കേറ്റ ജോയലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പ്രതി ജോയൽ കൊല്ലം ജില്ലയിൽ മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
