കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ബൈക്ക് യാത്രികരായ അടൂർ സ്വദേശി ടോം സി വർഗീസ് (23), വാഴമുട്ടം സ്വദേശി ജിത്തു രാജ് (26) എന്നിവരാണ് മരിച്ചത്. അടൂർ ബൈപ്പാസിൽ രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം.
പത്തനംതിട്ട: അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികരായ അടൂർ ചാവടിയിൽ ഗ്ലോറി വില്ലയിൽ പരേതനായ സി.ജി.ഗീവർഗ്ഗീസിൻ്റേയും ശോഭയുടേയും മകൻ ടോം സി വർഗീസ് (23), വാഴമുട്ടം മഠത്തിൽ തെക്കേതിൽ രാജീവിൻ്റെ മകൻ ജിത്തു രാജ് (26) എന്നിവരാണ് മരിച്ചത്.
അടൂർ ബൈപ്പാസിൽ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. എറണാകുളം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുകയയായിരുന്ന കാറും അടൂർ നെല്ലിമൂട്ടിൽപ്പടി ഭാഗത്ത് നിന്നും കരുവാറ്റ ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാർ യാത്രികയായ തിരുവനന്തപുരം തൈയ്ക്കാട് അനന്തഭവനം രത്നമണിയ്ക്ക് നിസ്സാര പരിക്കേറ്റു. മരിച്ച രണ്ട് പേരും സുഹൃത്തുക്കളാണ്.
Also Read: വീണ്ടും സാലറി ചലഞ്ച്; റീ ബിൽഡ് വയനാടിനായി ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി