ഇയാളുടെ വീട്ടിൽ അടുക്കളയിൽ സൂക്ഷിച്ചിരുന്ന മദ്യം ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു.
പത്തനംതിട്ട: മദ്യ നിരോധന ദിവസം വീട്ടിൽ മദ്യവിൽപന നടത്തിയ 53കാരൻ അറസ്റ്റിൽ. അത്തിക്കയം അറയ്ക്കൽ വീട്ടിൽ കുരുവിള തോമസ് (53 ) നെയാണ് 21 കുപ്പി മദ്യവുമായി എക്സൈസ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ അടുക്കളയിൽ സൂക്ഷിച്ചിരുന്ന മദ്യം ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു.
ആദ്യം മണത്ത് നോക്കിയും പിന്നീട് കത്തിച്ച് നോക്കിയതിനും ശേഷം മദ്യമാണെന്ന് ഉറപ്പിച്ച ശേഷമാണ് കുപ്പുകൾ പിടിച്ചെടുത്തത്. റാന്നി എക്സൈസ് സർക്കിൾ സംഘം നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്പ് , സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ കൃഷ്ണൻ, നിധിൻ ശ്രീകുമാർ, എബിൻ സുരേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


