കൊല്ലം കടയ്ക്കലിൽ മൂന്ന് പേരുമായി സഞ്ചരിച്ച ബൈക്കിൽ നിന്ന് ഒരാൾ തെറിച്ചു വീണു. ഐരക്കുഴി സ്വദേശി അശ്വിനാണ് അപകടത്തിൽപ്പെട്ടത്. കടയ്ക്കൽ അമ്പാടിമുക്കിലാണ് സംഭവം.
കൊല്ലം: കൊല്ലം കടയ്ക്കലിൽ മൂന്ന് പേരുമായി പോയ ബൈക്കിൽ നിന്ന് ഒരാൾ റോഡിൽ തെറിച്ചു വീണു. ഐരക്കുഴി സ്വദേശി അശ്വിനാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെയാണ് കടയ്ക്കൽ അമ്പാടിമുക്കിൽ അപകടമുണ്ടായത്. പിന്നിലേക്ക് വീണ് ബൈക്കിൽ പിടിച്ചു തൂങ്ങിയയാളുമായി വാഹനം വീണ്ടും മുന്നോട്ട് പോയി. കുറച്ച് ദൂരം മുന്നിലേക്ക് പോയ ശേഷം അശ്വിൻ പിടിവിട്ട് റോഡിൽ വീഴുകയായിരുന്നു.
അതേസമയം, നെടുമങ്ങാട് വാഹനാപകടത്തിൽ ഒരു വയസുള്ള കുഞ്ഞ് മരിച്ചിരുന്നു. വിതുര സ്വദേശി ഷിജാദിന്റെ മകൻ ആബിസ് മിൽഹാൻ ആണ് മരിച്ചത്. കുടുംബം സഞ്ചരിച്ച ഓട്ടോയിൽ ബൈക്ക് ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. അമ്മയുടെ കൈയ്യിൽ ഇരുന്ന കുഞ്ഞ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു. അപകടത്തിൽ അമ്മ നൗഷിമയുടെ തോളെല്ലിനും കാലിലും പരിക്കുണ്ട്.

