മാതാപിതാക്കൾ മൊബൈൽ ഫോൺ വാങ്ങിവെച്ചതിൻ്റെ പേരിലാണ് കാശിക്ക് പോകുന്നുവെന്ന കുറിപ്പെഴുതി വെച്ച ശേഷം 3000 രൂപയും രണ്ട് ജോഡി വസ്ത്രങ്ങളുമായി ശിവസൂര്യ ചൊക്ലിയിലെ വീട് വീട്ടിറങ്ങിയത്.

പെരിങ്ങത്തൂർ:കണ്ണൂർ പെരിങ്ങത്തൂരിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ നാട്ടുകാർ. ഇന്ന് വൈകീട്ട് ആദ്യ യോഗം ചേരും.കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.കാശിക്ക് പോകുന്നുവെന്ന് കുറിപ്പെഴുതി വച്ച് ശിവസൂര്യ വീട് വിട്ടിട്ട് ഇന്ന് 45 ദിവസം ആകുകയാണ്. പ്രത്യേക അന്വേഷണ സംഘം കേരളത്തിനകത്തും പുറത്തും തിരഞ്ഞതാണ്. ഒരു സിസിടിവി ക്യാമറയിൽ പോലും ശിവസൂര്യയുടെ ദൃശ്യം ഇല്ലാത്തതാണ് എസ്ഐടിയെ പ്രതിസന്ധിയിലാക്കിയത്. ശിവസൂര്യ വീട് വിട്ടത് ഓഗസ്റ്റ് 8നാണ്. കേരളത്തിനകത്തും പുറത്തും തെരച്ചിൽ നടത്തി.സിസിടിവി ക്യാമറകളിലൊന്നും ശിവസൂര്യയുടെ ദൃശ്യങ്ങളില്ല.കാശിയിൽ നടത്തിയ തെരച്ചിലും ഫലം കണ്ടിരുന്നില്ല. യുപി പൊലീസിന്റെ സഹായത്തോടെ 100ലേറെ സിസിടിവി ക്യാമറകളാണ് പരിശോധിച്ചത്.

മാതാപിതാക്കൾ മൊബൈൽ ഫോൺ വാങ്ങിവെച്ചതിൻ്റെ പേരിലാണ് കാശിക്ക് പോകുന്നുവെന്ന കുറിപ്പെഴുതി വെച്ച ശേഷം 3000 രൂപയും രണ്ട് ജോഡി വസ്ത്രങ്ങളുമായി ശിവസൂര്യ ചൊക്ലിയിലെ വീട് വീട്ടിറങ്ങിയത്. ഓഗസ്റ്റ് എട്ടാം തീയതിയായിരുന്നു സംഭവം. 'താൻ കാശിയിലേക്ക് പോവുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തിൽ അലിയും' എന്നിങ്ങനെയായിരുന്നു കുറിപ്പ്. കൈയിലെ കാശ് തീരുമ്പോൾ മകൻ തിരിച്ചുവരുമെന്ന് മാതാപിതാക്കൾ കരുതിയിരുന്നു. ശിവസൂര്യയ്ക്കായി പാലക്കാട്, കൊല്ലം, കോഴിക്കോട്, കാസർകോട് ജില്ലകളിലും കർണാടകത്തിലെ മംഗളൂരുവിലും മൈസുരുവിലും പൊലീസ് സംഘം പരിശോധന നടത്തിയിരുന്നെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. ചൊക്ലി രാമവിലാസം സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ശിവസൂര്യ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം