ഇവർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറിയ വിവരം ലഭിച്ചിരുന്നു. തുടർന്ന് കർണാടക പൊലീസിന്റെ സഹായത്തോടെ ഉഡുപ്പിയിൽ നിന്നാണിവരെ കണ്ടെത്തിയത്. ഇവരെ ഇന്ന് രാത്രിയോടെ തിരിച്ചെത്തിക്കും.
കണ്ണൂർ: കണ്ണൂർ മട്ടന്നൂർ വനിതാ ഹോമിൽ നിന്നും കാണാതായ 5 പേരെ കണ്ടെത്തി. ഇന്നലെ രാത്രി ഒരു മണിയോടെയാണ് ഇവരെ കാണാതായത്. ഇവർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറിയ വിവരം ലഭിച്ചിരുന്നു. തുടർന്ന് കർണാടക പൊലീസിന്റെ സഹായത്തോടെ ഉഡുപ്പിയിൽ നിന്നാണിവരെ കണ്ടെത്തിയത്. ഇവരെ ഇന്ന് രാത്രിയോടെ തിരിച്ചെത്തിക്കും. വനിതാ ഹോമിൽ നിന്ന് ഇവർ രക്ഷപ്പെടാൻ ശ്രമിച്ച സാഹചര്യത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കും. ഇന്നലെ രാത്രി രക്ഷപ്പെട്ട ഇവരെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേരള പൊലീസും കർണാടക പൊലീസും കണ്ടെത്തിയത്. കർണാടകയിൽ നിന്ന് ഇവരെ രാത്രിയോടെ കണ്ണൂരിലെത്തിക്കുമെന്നാണ് വിവരം.
പീച്ചി റിസർവോയറിൽ വഞ്ചി മറിഞ്ഞ് 3 യുവാക്കളെ കാണാതായി; തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസും നാട്ടുകാരും
