കാക്കനാട് സ്വദേശിക്ക് കാനഡയിൽ ജോലി വാഗാനം ചെയ്ത് 18.26 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം ജോലി ശരിയാക്കി കൊടുക്കാതെ പണം തട്ടി എന്ന പരാതിയിലാണ് അറസ്റ്റ്.

കൊച്ചി: കാനഡയിൽ ജോലി വാഗാനം ചെയ്ത് 18 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. ആലപ്പുഴ അമ്പലപ്പുഴ മടത്തിപറമ്പ് സ്വദേശി പ്രഭാ ബാലൻ പണിക്കരെയാണ് (59) ഇൻഫോപാർക്ക് പൊലീസ് പിടികൂടിയത്. കാക്കനാട് സ്വദേശിക്ക് കാനഡയിൽ ജോലി വാഗാനം ചെയ്ത് 18.26 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം ജോലി ശരിയാക്കി കൊടുക്കാതെ പണം തട്ടി എന്ന പരാതിയിലാണ് അറസ്റ്റ്. ഇൻഫോപാർക്ക് ഇൻസ്പെക്ടർ പി ആർ സന്തോഷിൻറ നേതൃത്വത്തിൽ എസ് ഐ ശ്രീജിത്ത്, അസി. സബ് ഇൻസ്പെക്ടർ ഷാഹി, ഉഷസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ അനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർ ശരത് എന്നിവരടങ്ങിയ പൊലീസ് സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.