അവധിക്ക് നാട്ടില്‍ പോയി വരുമ്പോള്‍ കൊണ്ടു വന്ന കഞ്ചാവുമായി ബംഗാള്‍ സ്വദേശിയെ ആലുവയില്‍ എക്സൈസ് പിടികൂടി. ഏഴു കിലോ കഞ്ചാവാണ് ഇന്നലെ രാത്രി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. 

കൊച്ചി: അവധിക്ക് നാട്ടില്‍ പോയി വരുമ്പോള്‍ കൊണ്ടു വന്ന കഞ്ചാവുമായി ബംഗാള്‍ സ്വദേശിയെ ആലുവയില്‍ എക്സൈസ് പിടികൂടി. ഏഴു കിലോ കഞ്ചാവാണ് ഇന്നലെ രാത്രി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. നാലു പൊതികളിലായി ഏഴു കിലോ കഞ്ചാവാണ് പിടിച്ചത്. മൂന്നെണ്ണത്തില്‍ രണ്ടു കിലോയും ഒന്നില്‍ ഒരു കിലോയുമുണ്ടായിരുന്നു. കൂടാതെ കഞ്ചാവ് തൂക്കാനുളള ത്രാസുമുണ്ടായിരുന്നു ബാഗില്‍.

ആലുവ എടത്തലയില്‍ നിന്നാണ് അബ്ദുല്ല മാലിത്യ പിടിയിലായത്. ബംഗാളില്‍ നിന്ന് ട്രെയിനില്‍ വൈകിട്ടോടെ ആലുവ റെയില്‍വെ സ്റ്റേഷനില്‍ എത്തിയ അബ്ദുല്ല ഇരുട്ടു വീഴും വരെ അവിടെ കാത്തിരുന്നു. അര്‍ധരാത്രി വൈകി വീട്ടിലേക്ക് യാത്ര ചെയ്യും വഴിയായിരുന്നു എക്സൈസ് സംഘം ആളെ പിടിച്ചത്. സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ പി. കെ. പ്രമോദ്, പ്രിവന്‍റീവ് ഓഫിസര്‍ ടോമി, സിവില്‍ എക്സൈസ് ഓഫിസര്‍ ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് ഭായിയെ പിടിച്ചത്.