ഉദുമ പാക്യാര സ്വദേശി മജീദിന്റെ മകൻ റാഷിദ് ആണ് മരിച്ചത്. 

കാസർകോട്: കാസർകോട് ഉദുമ പാലക്കുന്ന് പുഴയിൽ 15 വയസുകാരൻ മുങ്ങി മരിച്ചു. ഉദുമ പാക്യാര സ്വദേശി മജീദിന്റെ മകൻ റാഷിദ് ആണ് മരിച്ചത്. കൂട്ടുകാരുമൊന്നിച്ചു കുളിക്കുന്നതിനിടെയാണ് അപകടം. സംസ്ഥാനത്ത് പല ജില്ലകളിലും മുങ്ങിമരണങ്ങൾ തുടർക്കഥയാകുന്നുണ്ട്. ഇന്നലെ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയാറിൽ ഒഴുക്കിൽ പെട്ട് 22 വയസ്സുകാരനായ യുവാവ് മരിച്ചിരുന്നു. ഇന്ന് മൃതദേഹം കിട്ടി.

പിറവം നെച്ചൂർ കടവിലാണ് മൃതദേഹം കരയ്ക്കടിഞ്ഞത്. കിഴക്കമ്പലം സ്വദേശി ജോയൽ സണ്ണിയാണ് (22) മരിച്ചത്. ഇന്നലെ വൈകിട്ടാണ് ജോയൽ പുഴയിൽ അപകടത്തിൽ പെട്ടത്. എറണാകുളം തമ്മാനിമറ്റത്ത് മൂവാറ്റുപുഴയാറിൽ കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ രാവിലെ വീണ്ടും ആരംഭിച്ചിരുന്നു. 

ഇന്നലെ രാത്രിയോടെയാണ് പൂതൃക്ക പരിയാരത്ത് താമസിക്കുന്ന ജോയൽ സണ്ണിയെന്ന ഇരുപത്തിരണ്ടുകാരനെ പുഴയില്‍ കണാതായത്. ബന്ധുക്കൾക്കൊപ്പം എത്തിയ ജോയൽ പുഴയിലേയ്ക്ക് ഇറങ്ങിയതിനു പിന്നാലെ ഒഴുക്കിൽപ്പെടുകയായിരുന്നു. ജോയലിനെ രക്ഷിക്കാനിറങ്ങിയ മറ്റൊരാളും ഒഴുക്കിൽ പെട്ടെങ്കിലും നാട്ടുകാർ രക്ഷിച്ച് കരയ്ക്ക് എത്തിച്ചു. രാത്രി മൂന്ന് മണിക്കൂറോളം തെരച്ചില്‍ നടത്തിയെങ്കിലും ജോയലിനെ കണ്ടത്താനായില്ല. 

സഹപ്രവർത്തകയുമായുള്ള ത‍ർക്കത്തിൽ സസ്പെൻഷനിലായി, പിന്നാലെ അംഗൻവാടി ടീച്ചർ തൂങ്ങിമരിച്ച നിലയിൽ, പൊലീസ് സ്ഥലത്ത്

'ഇതൊരു ഒറ്റപ്പെട്ട സംഭവമായി അധികാരികള്‍ കാണരുത്'; ശ്രദ്ധയുടെ മരണത്തില്‍ പ്രതികരണവുമായി ഷെയ്ന്‍ നിഗം

Odisha Train Accident | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News