സംഭവത്തെതുടര്‍ന്ന് ടിപ്പര്‍ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ടിപ്പര്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍കാവിന് സമീപം വയലിക്കടയില്‍ ഇന്ന് രാവിലെയാണ് അപകടം. റോഡിലൂടെ ടിപ്പര്‍ പോകുന്നതിനിടെ ഒരാളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇയാള്‍ ടിപ്പറിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തെതുടര്‍ന്ന് ടിപ്പര്‍ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല. ടിപ്പറിന് മുന്നിലേക്ക് ചാടിയതാണോയെന്ന കാര്യം ഉള്‍പ്പെടെ അന്വേഷിച്ചുവരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Readmore...കുട്ടനെല്ലൂർ ബാങ്ക് തട്ടിപ്പ്; 2017ൽ സെക്രട്ടറി അറിഞ്ഞിട്ടും അനങ്ങിയില്ല, ഉദ്യോഗസ്ഥനെതിരെ പ്രതികാര നടപടിയും

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live #asianetnews