Asianet News MalayalamAsianet News Malayalam

പഴക്കം 71 വർഷം, ആദിക്കാട്ടുകുളങ്ങര ജനതാ ഗ്രന്ഥശാലയിൽ ഒരു 'അമൂല്യ നിധി'; അതിന് പറയാനുള്ളത് പതിറ്റാണ്ടുകളുടെ കഥ!

71 വർഷം പഴക്കമുള്ള ഒരു കയ്യെഴുത്തുമാസിക, അത്രയും പഴക്കത്തോടൊപ്പം അത്രയും പഴമയുടെ കഥപറയുന്ന ഈ അമൂല്യ നിധി ശ്രദ്ധേയമാവുകയാണ്. 
A priceless treasure  in the 71 year old Adikatkulangara Janata Library ppp
Author
First Published Aug 6, 2023, 9:26 PM IST

ചാരുംമൂട്: 71 വർഷം പഴക്കമുള്ള ഒരു കയ്യെഴുത്തുമാസിക, അത്രയും പഴക്കത്തോടൊപ്പം അത്രയും പഴമയുടെ കഥപറയുന്ന ഈ അമൂല്യ നിധി ശ്രദ്ധേയമാവുകയാണ്. ആദിക്കാട്ടുകുളങ്ങര ജനതാ ഗ്രന്ഥശാലയിൽ അമൂല്യ നിധിപോലെ കാത്തു സൂക്ഷിച്ചിട്ടുള്ള എഴുപ്പത്തിയൊന്നു വർഷം പഴക്കമുള്ള കൈയ്യെഴുത്തു മാസികയാണ് പതിറ്റാണ്ടുകൾക്ക് മുമ്പുള്ള ചരിത്രം പറയുന്നത്.

1946 സ്വാതന്ത്രസമര സേനാനി എംഎൻ ഗോവിന്ദൻ നായർ ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ച ഗ്രന്ഥശാല മദ്ധ്യതിരുവതാംക്കുറിലെ സ്ഥാപിക്കപ്പെട്ട ആദ്യഗ്രന്ഥശാലയാണ്. ഗ്രന്ഥശാലയുടെ പ്രഥമ പ്രസിഡന്റ് അഡ്വ. കെആർ ഗംഗാധരപ്പിള്ളയും സെക്രട്ടറി കെ എം മസ്തഫാ റാവുത്തർ ആയിരുന്നു. 71 വർഷം പിന്നിട്ട ഗ്രന്ഥശാല 60-ാം വാർഷികം ഒരുവർഷക്കാലം നീണ്ടു നിന്ന വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചിരുന്നു. 1952 സ്വാതന്ത്രദിന വിശേഷാൽ പതിപ്പായി പ്രസിദ്ധികരിച്ച 'കല' എന്ന കൈയ്യെഴുത്ത് മാസിക പുതുമ നഷ്ടപ്പെടാതെ ഇന്നും കാത്തൂ സൂക്ഷിക്കുന്നു. 

അന്തരിച്ച പ്രശസ്ത നോവലിസ്റ്റ് നൂറനാട് ഹനീഫിൻ്റെ നേതൃത്വത്തിൽ ആയിരുന്നു മാസിക പ്രസിദ്ധികരിച്ചിരുന്നത്. അക്കാലത്തെ വിദ്യാർത്ഥികളുടെ കലാവാസനകൾ പ്രകടമാക്കുന്ന കഥകൾ, കവിതകൾ, ലേഖനങ്ങൾ, കാർട്ടൂൺ ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് മാസിക തയ്യാറാക്കിയിരുന്നത്. ഇല്ലായ്മയിൽ നിന്നും അക്ഷര സ്നേഹികൾ തുടക്കംകുറിച്ച ദേശിയ പ്രസ്ഥാനത്തിൻ്റെ ഭാഗമായി രൂപം കൊണ്ട ഗ്രന്ഥശാലയാണ് ജനത. സ്വന്തമായി കെട്ടിടമുള്ള താലുക്കിലെ പ്രധാന ഗ്രന്ഥശാലയാണ്. പൊതുപ്രവർത്തകനും എഴുത്തുകാരനും ഗ്രന്ഥശാല പ്രവർത്തകനുമായിരുന്ന അന്തരിച്ച കെ നൂറുദ്ദീൻ സംഭവനയായി നല്കിയ സ്ഥലത്താണ് ഗ്രന്ഥശാല സ്ഥിതി ചെയ്യൂന്നത്. 

ഇപ്പോൾ ബിനോയ് വിശ്വം എം പി യുടെ ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുള്ള പന്ത്രണ്ട് ലക്ഷം രൂപ വിനിയോഗിച്ചുള്ള രണ്ടാം നിലയുടെ പണി പുർത്തികരിച്ചു കൊണ്ടിരിക്കുകയാണ്. പതിനായിരത്തിലധികം പുസ്തകങ്ങൾ, റഫറൻസ് ഗ്രന്ഥങ്ങൾ മുപ്പതോളം അനുകാലിക പ്രസിദ്ധികരണങ്ങൾ,  കമ്പ്യൂട്ടർ, അടക്കമുള്ള ഫർണിച്ചറുകൾ... ബാലവേദി, യുവജനവേദി വനിതാവേദി, വയോജനവേദി, ഗ്രാമീണ വനിത പുസ്തകവിതരണ വേദി, തുടങ്ങിയവയും പ്രവർത്തിക്കുന്നുണ്ട്. പി എസ് സി കോച്ചിംഗ് ക്ലാസുകൾ, പ്രതിമാസ പരിപാടികൾ, പുസ്തകം പ്രസിദ്ധികരിക്കൽ, പ്രതിഭകളെ ആദരിക്കൽ, മെഡിക്കൽ ക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസുകൾ, ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടികൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവയും നടത്തി വരുന്നു. 

Read more: തെലങ്കാനയിലെ നരച്ച പാടങ്ങളിൽ മുഴങ്ങിയ ഒറ്റ ചിലമ്പിന്റെ താളം, നട്ടെല്ലിൽ വെടിയുണ്ടയുമായി കനൽ ജീവിതം: ഗദ്ദർ

പി കെ വി ലാളിത്യത്തിൻ്റെ ചുവന്ന നക്ഷത്രം, റാവുത്തർമാരുടെ മുന്നൂറ് വർഷം, മായത്ത സ്മരണകൾ, പൊലിസ് അക്കാഡമിയും പരിശീലന രീതികളും, മാലാഖയുടെ സങ്കടങ്ങൾ എന്നീ പുസ്തകങ്ങളും ഗ്രന്ഥശാല പ്രസിദ്ധികരിച്ചിട്ടുണ്ട്. കേരളത്തിൽ അറിയപ്പെടുന്ന നിരവധി കലാകാരന്മാരെയും സാഹിത്യ പ്രവർത്തകരെയും സംഭാവന ചെയ്ത ഗ്രന്ഥശാലയാണ്. മിഴ്സാ സലിം പ്രസിഡൻ്റായും പി തുളസി ധരൻ സെക്രട്ടറിയായും പ്രവർത്തിക്കുന്ന ഭരണ സമിതിയാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios