മലപ്പുറം മിനി ഊട്ടിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം.ടിപ്പര്‍ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടം. കൊട്ടപ്പുറം സ്വദേശികളായ മുഫീദ് (17), വിനായക് (17) എന്നിവരാണ് മരിച്ചത്.

മലപ്പുറം:മലപ്പുറം മിനി ഊട്ടിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ടിപ്പര്‍ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. കൊട്ടപ്പുറം സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥി കൊട്ടപ്പുറം സ്വദേശി അഫ്‍ലഹിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഫീദ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൂന്നു പേരാണ് ബൈക്കിൽ ഉണ്ടായിരുന്നത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിനായകനെ രക്ഷിക്കാനായില്ല. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അഫ്‍ലഹിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. അവധി ദിവസമായ ഞായറാഴ്ച മൂവരും ഇരുചക്രവാഹനത്തിൽ മിനി ഊട്ടിയിലെ സ്ഥലം കാണാനെത്തിയതാണെന്നാണ് വിവരം. ഇതിനിടെ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

കെഎസ്ആര്‍ടിസിയുടെ റിക്കവറി വാനും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

ഇത് ഷഫീഖിന്‍റെ പ്രതികാരം! ഇതുവരെ ആരും പരീക്ഷിക്കാത്ത സംഭവം, കഷണ്ടി തലയിലൂടെ വരുമാനം കണ്ടെത്തി അമ്പലപ്പുഴക്കാരൻ

YouTube video player