കൊല്ലത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ലോറിയാണ് രാത്രി 12 മണിയോടെ വീടിന് മുകളിലേക്ക് മറിഞ്ഞത്. പുളിമൂട്ടിൽ വീട്ടിൽ ഫാത്തിമയുടെ വീട് തകർന്നു.

കൊല്ലം: കൊല്ലം ഏരൂരിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. കൊല്ലത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ലോറിയാണ് രാത്രി 12 മണിയോടെ വീടിന് മുകളിലേക്ക് മറിഞ്ഞത്. അപകടത്തില്‍ പുളിമൂട്ടിൽ വീട്ടിൽ ഫാത്തിമയുടെ വീട് തകർന്നു. ശബ്ദം കേട്ട് മകനുമായി ഫാത്തിമ വീടിന് പുറത്തേക്ക് ഓടിയതിനാൽ വൻ അപകടം ഒഴിവായി. ഞൊടിയിടയിലാണ് രക്ഷപ്പെട്ടതെന്ന് ഫാത്തിമ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അപകടത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. പ്രദേശത്ത് അപകടം സ്ഥിരമാണെന്നും പ്രശ്ന പരിഹാരം വേണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.

YouTube video player