Asianet News MalayalamAsianet News Malayalam

അടിപിടി കേസിൽ കസ്റ്റഡിയിൽ, സ്റ്റേഷനിൽ നിന്ന് രക്ഷപെട്ട് പുഴയിൽ ചാടിയ പ്രതി മുങ്ങി മരിച്ചു

പൊലീസ് സ്റ്റേഷനിലെത്തിച്ച് ലോക്കപ്പിലാക്കിയെങ്കിലും ഇത് പൂട്ടിയിരുന്നില്ല. സമീപത്തുണ്ടായിരുന്ന പൊലീസുകാരൻ മാറിയ സമയത്ത്  ഇയാൾ ലോക്കപ്പ് തുറന്നു പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് സ്റ്റേഷനോട് ചേർന്ന് ഒഴുകുന്ന തൊടുപുഴയാറിലേക്ക് ചാടി. ഷാഫി നീന്തി രക്ഷപെട്ടെന്നാണ് ആദ്യം കരുതിയത്. 

accused escaped from the station and jumped into the river drowned death
Author
Thodupuzha, First Published Dec 3, 2021, 11:09 PM IST

ഇടുക്കി: തൊടുപുഴ (Thodupuzha) പൊലീസ് സ്റ്റേഷനിൽ (Police Station) നിന്ന് രക്ഷപെട്ട് പുഴയിൽ ചാടിയ പ്രതി മുങ്ങി മരിച്ചു( Drowned and Died). അടിപിടി കേസുമായി ബന്ധപ്പെട്ട്  പൊലീസ് കസ്റ്റഡിയിലെടുത്ത  കോലാനി സ്വദേശി ഷാഫിയാണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. തൊടുപുഴയിൽ സ്വകാര്യ  സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരന് കഴിഞ്ഞ ദിവസം മർദ്ദനമേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കോലാനി സ്വദേശി ഷാഫിയെ പൊലീസ് കസ്റ്റഡിയിലെത്തത്. പൊലീസ് സ്റ്റേഷനിലെത്തിച്ച് ലോക്കപ്പിലാക്കിയെങ്കിലും ഇത് പൂട്ടിയിരുന്നില്ല.

സമീപത്തുണ്ടായിരുന്ന പൊലീസുകാരൻ മാറിയ സമയത്ത്  ഇയാൾ ലോക്കപ്പ് തുറന്നു പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് സ്റ്റേഷനോട് ചേർന്ന് ഒഴുകുന്ന തൊടുപുഴയാറിലേക്ക് ചാടി. ഷാഫി നീന്തി രക്ഷപെട്ടെന്നാണ് ആദ്യം കരുതിയത്. എന്നാൽ, അഞ്ഞൂറ് മീറ്ററോളം നീന്തിയ ഇയാൾ വെള്ളത്തിൽ മുങ്ങിത്താണതായി മനസിലായതോടെ തെരച്ചിൽ ആരംഭിച്ചു. പൊലീസും ഫയർ ഫോഴ്സും ആദ്യ ഘട്ടത്തിൽ നടത്തിയ തെരച്ചിലിൽ ഇയാളെ കണ്ടെത്താനായില്ല. തുടർന്ന്  കോതമംഗലത്ത് നിന്ന് സ്കൂബ സംഘവുമെത്തി.

ഇവർ നടത്തിയ തെരച്ചിലിലാണ് ഷാഫിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ  ഉദ്യോഗസ്ഥരുടെ വീഴ്ച സംബന്ധിച്ച്  അന്വേഷണം  ആരംഭിച്ചതായി  ഇടുക്കി ജില്ല പൊലീസ് മേധാവി ആർ  കറുപ്പസ്വാമി പറഞ്ഞു. സംഭവത്തിൽ  ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തൊടുപുഴ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഷാഫിയുടെ മൃതദേഹം ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തും. പോസ്റ്റ്മോർട്ടം നടപടികൾ ക്യാമറയിൽ പകർത്തുമെന്നും പൊലീസ് പറഞ്ഞു. കഞ്ചാവ് കച്ചവടവും മോഷണവും അടക്കം നിരവധിക്കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.

Accident : ഡ്രൈവര്‍ കരിക്ക് കുടിക്കാനിറങ്ങി, കരിക്ക് കച്ചവടക്കാരന്‍ ആംബുലൻസ് ഓടിക്കാന്‍ നോക്കി; അപകടം

Theft : പർദ്ദ ധരിച്ചെത്തി ജ്വല്ലറികളിൽ മോഷണം, കൊടുവള്ളിയിൽ കവർച്ച പതിവാകുന്നു

വിഴിഞ്ഞത്ത് സ്കൂട്ടർ മോഷണം; മോഷ്ടാക്കളെന്ന് സംശയിക്കുന്നവരുടെ സി.സി.ടിവി ദൃശ്യം പുറത്തുവിട്ടു

Follow Us:
Download App:
  • android
  • ios