ആംബുലൻസിൽ ഉണ്ടായിരുന്ന കണ്ണൂർ സ്വദേശിയായ കുഞ്ഞിരാമൻ (81), കാർ യാത്രികയായ കുന്നംകുളം സ്വദേശി പുഷ്പ (52) ആണ് മരിച്ചത്.

തൃശൂർ: തൃശൂർ കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയും കാർ യാത്രികയുമാണ് മരിച്ചത്. നാല് പേർക്ക് പരിക്കേറ്റു. കുന്നംകുളം കാണിപ്പയ്യൂരാണ് അപകടം ഉണ്ടായത്. ആംബുലൻസിൽ ഉണ്ടായിരുന്ന കണ്ണൂർ സ്വദേശിയായ കുഞ്ഞിരാമൻ (81), കാർ യാത്രികയായ കുന്നംകുളം സ്വദേശി പുഷ്പ (52) ആണ് മരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിൽ അമിത വേഗത്തിൽ നടപ്പാതയിൽ കയറി കാര്‍ അഞ്ചുപേരെ ഇടിച്ച് തെറിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. വട്ടിയൂർക്കാവ് സ്വദേശി വിഷ്ണുനാഥ്ഡ്രൈവിങ്ങ് പരിശീലിക്കുന്നതിനിടെ ബ്രേക്കിന് പകരം ആക്സിലേറ്റര്‍ ചവിട്ടിയതിനെ തുടര്‍ന്നാണ് കാര്‍ നടപ്പാതയിലേയ്ക്ക് ഇടിച്ചു കയറിയത്. വിഷ്ണുവിന്‍റെയും ഒപ്പമുണ്ടായിരുന്ന ബന്ധു വിജയന്‍റെയും ലൈസൻസ് റദ്ദാക്കും.