മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും തകർത്ത നിലയിൽ. ഇർഷാദിന്റെ പിതാവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും കോൺഗ്രസ് ആരോപിച്ചു.
കണ്ണൂർ: കണ്ണൂരിൽ സിപിഎം കോൺഗ്രസ് സംഘർഷം മുറുകുന്നു. തളിപ്പറമ്പിൽ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിന്റെ വീടിനു നേരെ ആക്രമണം. വീടിന്റെ ജനൽ ചില്ലുകൾ തകർത്തു. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും തകർത്ത നിലയിൽ. ഇർഷാദിന്റെ പിതാവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും കോൺഗ്രസ് ആരോപിച്ചു. അതിനിടെ, പാനൂരിൽ ബ്ലോക്ക് ഓഫീസിൽ കയറി കൊടികൾ എടുത്ത് കൊണ്ടുപോയി കത്തിച്ച എസ്എഫ്ഐക്കാർക്ക് എതിരെ പൊലീസ് നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

മലപ്പട്ടം സംഘർഷത്തിന്റെ തുടർച്ചയാണ് തളിപ്പറമ്പിലും സംഘർഷത്തിലേക്ക് നയിച്ചത്. മലപ്പട്ടം യൂത്ത് കോണ്‍ഗ്രസിന്റെ പദയാത്രയിൽ ഇർഷാദ് പങ്കെടുത്തിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു ആക്രമണമുണ്ടായത്. വീടിന്റെ ചില്ലുകൾ കൂടാതെ വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്റെയും ബൈക്കിന്റെയും ചില്ലുകളും മറ്റും തകർന്ന നിലയിലാണ്.


