ഓട്ടോറിക്ഷ തടഞ്ഞുനിർത്തി പൊലീസ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്

കാസർകോട്: തളങ്കര കടവത്ത് വെച്ച് ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവ് പിടികൂടി. ഓട്ടോ ഡ്രൈവറും തളങ്കര സ്വദേശിയുമായ ഹാരിസിനെ(48) കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ റിക്ഷയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്.