തേനീച്ചക്കൂട്ടം ഇരച്ചെത്തി ക്ലിനിക്കിന്‍റെ വാതിലില്‍ കൂടുകൂട്ടിയതോടെ പുറത്തിറങ്ങാനാകാതെ ഡോക്ടര്‍ കുടുങ്ങിയത് അരമണിക്കൂര്‍.
കഞ്ചിക്കോട്: തേനീച്ചക്കൂട്ടം ഇരച്ചെത്തി സ്വകാര്യ ക്ലിനിക്കിന്‍റെ വാതിലില്‍ കൂടുകൂട്ടി. തേനീച്ചകള്‍ മൂളിപ്പറന്നതോടെ പുറത്തിറങ്ങാനാകാതെ ഡോക്ടര്‍ കുടുങ്ങിയത് അരമണിക്കൂറോളം. പാലക്കാട് കഞ്ചിക്കോട് പുതുശ്ശേരി ജംഗ്ഷനില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നേമുക്കാലോടെയായിരുന്നു സംഭവം.
ഈ സമയം ഡോക്ടര്‍ ഇമ്രാന മാത്രമായിരുന്നു ക്ലിനിക്കില്‍ ഉണ്ടായിരുന്നത്. സഹായി പുറത്തു പോയിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി തേനീച്ചകള്‍ കൂട്ടത്തോടെ എത്തി ക്ലിനിക്കിന്‍റെ വാതിലില്‍ കൂടുകൂട്ടുകയായിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ഇവ നേരത്തെ തന്നെ കൂടുകൂട്ടിത്തുടങ്ങിയിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
Read More: ആലപ്പുഴ ബിസ്മി ഹൈപ്പർമാർക്കറ്റിൽ വൻ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം
ഡോക്ടര്‍ക്ക് പുറത്തിറങ്ങാനാകാതെ വന്നതോടെ കഞ്ചിക്കോട്ട് നിന്ന് അഗ്നിശമനസേനാ അംഗങ്ങള്‍ എത്തി ക്ലിനിക്കിന് അകത്തുകയറി ഡോക്ടറെ സുരക്ഷാവസ്ത്രം ധരിപ്പിച്ച് പുറത്തെത്തിക്കുകയായിരുന്നു. ഡോക്ടറെ പുറത്തെത്തിച്ച ശേഷം കടകളുടെ ഷട്ടറുകള്‍ അടച്ച് സമീപവാസികള്‍ കീനാശിനി തളിച്ച് തേനീച്ചക്കൂട് മാറ്റി.
