മുന്നിൽ പോകുകയായിരുന്ന ലോറിയിൽ ബൈക്ക് തട്ടി റോഡിലേക്ക് വീണ അഭിഷേകിൻ്റെ ദേഹത്ത് അടൂരിലേക്ക് പോകുകയായിരുന്ന മറ്റൊരു ലോറി കയറി ഇറങ്ങുകയായിരുന്നു. 

ആലപ്പുഴ: ദേശീയപാതയിൽ കപ്പക്കട ഭാഗത്ത് ബൈക്ക് ലോറിയിലിടിച്ച് റോഡിൽ വീണ് ഐടിസി വിദ്യാർത്ഥി മരിച്ചു.പുന്നപ്ര അറവുകാട് ഐടിസിയിലെ ഒന്നാം വർഷ വിദ്യാർത്ഥിയും നീർക്കുന്നം അഞ്ചിൽ വീട്ടിൽ സന്തോഷിൻ്റെ മകനുമായ അഭിഷേക് (19) ആണ് മരിച്ചത്. ആലപ്പുഴയിലെ പാരലൽ കോളേജിലേക്ക് കൂട്ടുകാരനെ ബൈക്കിൽ കൊണ്ട് പോകുന്നതിനിടെ ദേശീയ പാതയിൽ അറവുകാട് കപ്പക്കടക്ക് സമീപം ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. മുന്നിൽ പോകുകയായിരുന്ന ലോറിയിൽ ബൈക്ക് തട്ടി റോഡിലേക്ക് വീണ അഭിഷേകിൻ്റെ ദേഹത്ത് അടൂരിലേക്ക് പോകുകയായിരുന്ന മറ്റൊരു ലോറി കയറി ഇറങ്ങുകയായിരുന്നു. പുന്നപ്ര പൊലിസ് കേസ് രജിസ്റ്റർചെയ്തു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Add Asianetnews as a Preferred SourcegooglePreferred