കണ്ണൂർ മാതമംഗലം പെരുന്തട്ടയിൽ ബൈക്ക് അപകടത്തിൽ രണ്ടു കാൽ നടയാത്രികർ മരിച്ചു.

കണ്ണൂർ: കണ്ണൂർ മാതമംഗലം പെരുന്തട്ടയിൽ ബൈക്ക് അപകടത്തിൽ രണ്ടു കാൽ നടയാത്രികർ മരിച്ചു.എരമം സ്വദേശി വിജയൻ (50) രതീഷ് (40) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീതുൽ എന്നയാളുടെ ബൈക്ക് കാൽനടയാത്രക്കാരായ രണ്ട് പേരെ ഇടിച്ചിടുകയായിരുന്നു. എന്നാൽ ഇവരെ കണ്ട് വാഹനം നിര്‍ത്തിയപ്പോള്‍ വീണു പരിക്കേറ്റു എന്നായിരുന്നു ഇയാള്‍ ആദ്യം പറഞ്ഞത്. എന്നാൽ പെരിങ്ങോം പൊലീസ് സംഭവ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കാൽനടയാത്രക്കാരെ ഇടിച്ചിട്ട ശേഷം ഇയാള്‍ മറിഞ്ഞുവീഴുകയായിരുന്നു എന്ന് വ്യക്തമായത്. പരിയാരം മെഡിക്കൽ കോളേജിലാണ് പരിക്കേറ്റ മൂന്ന് പേരെയും പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കറ്റ കാൽനടയാത്രക്കാരായ വിജയനും രതീഷും ചികിത്സയിലിരിക്കേ രാത്രി തന്നെ മരിച്ചു. ശ്രീതുൽ ചികിത്സയിൽ തുടരുകയാണ്. അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

കണ്ണൂരിൽ ബൈക്ക് അപകടം; 2 കാൽനടയാത്രക്കാർക്ക് ദാരുണാന്ത്യം