ബലി പെരുന്നാളിന് കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി ഒരാള്‍ക്ക് പരിക്ക് 

കോഴിക്കോട്: ബലി പെരുന്നാളിന് അറക്കാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടിയതിനെ തുടര്‍ന്ന് ഒരാള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ഓമശ്ശേരി മാനിപുരത്താണ് സംഭവം. കൊളത്തക്കര മദ്രസയില്‍ എത്തിച്ച ഏഴ് പോത്തുകളില്‍ ഒന്നാണ് വിരണ്ടോടിയത്. ഇതിനിടയിലാണ് നാട്ടുകാരനായ ഒരാള്‍ക്ക് പരിക്കേറ്റത്. മാനിപുരം പുഴ കടന്ന് ഓടിയ പോത്തിനെ ഏറെ സാഹസപ്പെട്ടാണ് ഒടുവില്‍ പിടികൂടിയത്. 

അവിടെ ഒരു വീടിന്റെ കോമ്പൗണ്ടില്‍ കയറിയ ഉടനെ നാട്ടുകാര്‍ ഗേറ്റ് പൂട്ടി. ഇതിനിടെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. ഇവരുടെ കൈവശം ഉണ്ടായിരുന്ന റണ്ണിംഗ്‌ബോലേ റോപ് ഉള്‍പ്പെടെ ഉപയോഗിച്ചാണ് രണ്ട് മണിക്കൂര്‍ നേരത്തെ ശ്രമത്തിന് ശേഷം പോത്തിനെ പിടികൂടാനായത്. മുക്കം അഗ്നിരക്ഷാ നിലയത്തിലെ അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ആര്‍. മധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോത്തിനെ പിടികൂടാനായി എത്തിയത്.

'മോഷ്ടിച്ചത് ഒന്നര ലക്ഷത്തിന്റെ പോത്തുകളെ, എത്തിച്ചത് 75 കി.മീ അകലെ'; യുവാവിനെ പിടികൂടിയത് ഒരാഴ്ചക്കുള്ളിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം