കനത്തമഴയെ തുടര്‍ന്ന് ശക്തമായ ഒഴുക്കിലാണ് പുഴയില്‍. ഇതോടെ പുഴയില്‍ വീണ അനു 100 മീറ്ററോളം ഒഴുകിപ്പോയി. എന്നാല്‍ കരയ്ക്ക് കയറാനുള്ള ശ്രമത്തില്‍ പുഴയോരത്തെ പുല്ലില്‍ പിടികിട്ടി.
ചെറുതോണി: താഴ്ചയിലേക്ക് മറിഞ്ഞ കാറില്‍ നിന്നും പുഴയില്‍ വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടുക്കി ചെറുതോണിയിലാണ് സംഭവം. ചെറുതോണി സ്വദേശിയായ അനു മഹാശ്വരനാണ് 70 മീറ്റര്‍ താഴ്ചയിലേക്ക് കാര്‍ മറിഞ്ഞ് പുഴയില്‍ വീണ ശേഷം രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.
സംഭവം ഇങ്ങനെ, വ്യാഴാഴ്ച രാത്രി ചെറുതോണിയിലെ വീട്ടിലേക്ക് തങ്കമണിയില്‍ നിന്നും കാറില്‍ പോവുകയായിരുന്നു അനു. രാത്രി 7.30 ഓടെ മരിയപുരത്തിന് സമീപം കാര്‍ അപകടത്തില്‍പ്പെട്ടു. എതിര്‍ദിശയില്‍ നിന്നും അമിത വേഗത്തില്‍ എത്തിയ വാഹനം ഇടിക്കാന്‍ വന്നപ്പോള്‍ അനു കാര്‍ വെട്ടിക്കുകയായിരുന്നു.
ഇതോടെ കാര്‍ നിയന്ത്രണം വിട്ട് റോഡിന് വശത്തേ താഴ്ഭാഗത്തേക്ക് പതിച്ചു. കാര്‍ പലവട്ടം മലക്കം മറിഞ്ഞാണ് 70 അടി താഴ്ചയിലേക്ക് പതിച്ചത്. എന്നാല്‍ കാര്‍ പുഴയ്ക്ക് അടുത്ത് നിശ്ചലമായി ഇതോടെ കാറില്‍ നിന്നും ആയാസപ്പെട്ട് പുറത്തിറങ്ങിയപ്പോഴാണ് അനു പുഴയില്‍ വീണത്.
കനത്തമഴയെ തുടര്‍ന്ന് ശക്തമായ ഒഴുക്കിലാണ് പുഴയില്‍. ഇതോടെ പുഴയില്‍ വീണ അനു 100 മീറ്ററോളം ഒഴുകിപ്പോയി. എന്നാല്‍ കരയ്ക്ക് കയറാനുള്ള ശ്രമത്തില്‍ പുഴയോരത്തെ പുല്ലില്‍ പിടികിട്ടി. ഇതില്‍ പിടിച്ച് കയറിയാണ് അനു ഒഴുക്കില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. അതേ സമയം അനു കരയ്ക്ക് കയറിയത് മരിയാപുരം പ്രഥമികാരോഗ്യ കേന്ദ്രത്തിന് പിന്നിലായിരുന്നു.
തൃശൂർ മെഡിക്കൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് മഹേശ്വരന്റെ ഭാര്യയാണ് അനു. കാര്യമായ പരിക്കുകള്‍ ഇല്ലായെന്നാണ് റിപ്പോര്‍ട്ട്.
Read More : ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടുക്കിയിൽ ഉരുൾപൊട്ടൽ
അതേ സമയം ഇടുക്കി മൂന്നാറില്‍ ഇന്നലെ രാത്രി ഉരുള്‍പൊട്ടി. കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടൽ ഉണ്ടായത്. രണ്ട് കടകളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായിട്ടുണ്ട്. ആളപായമില്ല.
രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. ഇതാണ് വലിയ അപകടം ഒഴിവാക്കിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പൊലീസ് ഫയർഫോഴ്സ് സംഘം 175 കുടുംബങ്ങളെ സ്ഥലത്ത് നിന്നും മാറ്റിപ്പാർപ്പിച്ചു.
ഉരുൾപൊട്ടലിൽ മൂന്നാർ വട്ടവട സംസ്ഥാന പാതയിലെ പുതുക്കുടിയിൽ റോഡ് തകർന്ന നിലയിലാണ്. വട്ടവട ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നും ദേവികുളം തഹസിൽദാർ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചത്. ഇടുക്കിയില്‍ ഇന്ന് മഴയ്ക്ക് താല്‍ക്കാലിക ശമനമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Read More : തുറക്കുമോ ഇടുക്കി ഡാം? ജലനിരപ്പ് ഉയർന്നതോടെ റെഡ് അലർട്ട്, ജാഗ്രതാ നിർദ്ദേശം
