ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം
കോഴിക്കോട്: കോഴിക്കോട് - കൊയിലാണ്ടി ദേശീയ പാതയിൽ പൊയിൽക്കാവിൽ കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കണ്ണൂർ ചക്കരക്കല്ല് എച്ചൂർ സ്വദേശി ശശി യുടെ മകൻ ശരത്ത് (32), തലമുണ്ട വലിയ വളപ്പിൽ രാജന്റെ മകൻ നിജീഷ് (36) എന്നിവരാണ് മരിച്ചത്.
ലോറി ഡ്രൈവർ എടവണ്ണപ്പാറ സ്വദേശി സിദ്ദിഖ് (52), കാറിൽ യാത്ര ചെയ്ത കണ്ണൂർ ചക്കരക്കൽ സ്വദേശി സജിത്ത് എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.
Read More: വീടിന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞ് വീണു, നാല് വയസുകാരന് ദാരുണാന്ത്യം
പൊള്ളലേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തിയ വയോധികൻ മരിച്ചു
കണ്ണൂര്‍: പൊള്ളലേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തിയ വയോധികൻ മരിച്ചു. കാസർകോട് നീലേശ്വരം സ്വദേശി എം ജെ ജോസഫാണ് (78) മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് കണ്ണൂർ ചക്കരക്കൽ മതുക്കോത്ത് റോഡരികിൽ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ഇയാളെ കണ്ടെത്തിയത്. പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. സംഭവത്തിൽ ചക്കരക്കൽ പൊലീസ് അന്വേഷണം തുടങ്ങി.
Read More: 'ഫൈറൂസിന് അടികിട്ടി, ഇനി അടുത്തത് ആഷിക്', യുവാവിന്റേത് കൊലപാതകമെന്ന് സൂചിപ്പിച്ച് ശബ്ദരേഖ
