ഇയാൾ അപകട നില തരണം ചെയ്തിട്ടില്ല. പുറത്തെടുക്കുമ്പോൾ ഷിജി ബോധരഹിതനായിരുന്നു
തിരുവനന്തപുരം: നേമം വെള്ളായണിക്ക് സമീപം മദ്യപിച്ച് റോഡിൽ കിടന്ന യുവാവിന്റെ മുകളിലൂടെ വാഹനം കയറിയിറങ്ങി. ഷിജി (44) ആണ് അപകടത്തിൽ പെട്ടത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ഒരു സ്ത്രീയോടിച്ച കാറാണ് മദ്യപിച്ച് റോഡിൽ കിടന്ന ഷിജിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. കാറിന്റെ ആക്സിലിനിടയിൽ ഷിജിയുടെ കാൽ കുരുങ്ങി. നാട്ടുകാർ ശ്രമിച്ചെങ്കിലും ഷിജിയെ പുറത്തെടുക്കാനായില്ല. വിവരം അറിഞ്ഞ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇവർ ഒന്നര മണിക്കൂർ പരിശ്രമിച്ചു. ഒടുവിൽ ഷിജിയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Read More: സെൽഫി എടുക്കുന്നതിനിടെ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
അതിനിടെ എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തിനടുത്ത് ഇലഞ്ഞിയിൽ നിയന്ത്രണം വിട്ട ഒമ്നി വാൻ കുഴിയിൽ വീണ് ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. കുറവിലങ്ങാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കയർമാറ്റ് വിൽപ്പന നടത്തുന്നതിനിടെ ഇവരെത്തിയ വാഹനം പുറകോട് തെന്നിനീങ്ങിയാണ് അപകടമുണ്ടായത്.
തിരുവനന്തപുരത്ത് ആറ്റിങ്ങലിലും ഇന്ന് അപകടമുണ്ടായി. പൊയ്കമുക്കിൽ ബഡ്സ് സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചായിരുന്നു അപകടം. നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ബഡ്‌സ് സ്കൂൾ ഡ്രൈവർ മുദാക്കൽ സ്വദേശി ദീപു, അധ്യാപിക പൊയ്കമുക്ക് സ്വദേശി സുനിത എന്നിവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബസ്സിൽ മൂന്ന് കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. അതിൽ ഒരു കുട്ടിക്ക് നിസ്സാര പരിക്കേറ്റു. ബസ് ഡ്രൈവർക്ക് നിസ്സാര പരുക്കുകൾ മാത്രമാണുള്ളത്. ഇവരെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മഴക്കാലത്ത് ഇലക്‌ട്രിക് വാഹനങ്ങളില്‍ ഈ മുൻകരുതലുകൾ എടുക്കുക, ഇല്ലെങ്കില്‍ കാര്യം കട്ടപ്പുക!

