തൃശൂർ മണ്ണുത്തിയിലെ മയൂര ബാറിൽ പ്രായപൂർത്തിയാകാത്ത 17-കാരന് മദ്യം നൽകിയ സംഭവത്തിൽ ബാറുടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ബാറിൽ വെച്ച് അടിപിടിയുണ്ടാക്കിയ കുട്ടിയെ പോലീസ് പിടികൂടിയപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായത്.

തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ കേസെടുത്തു. തൃശൂർ മണ്ണുത്തി മയൂര ബാറിലാണ് 17-കാരന് മദ്യം നൽകിയത്. സംഭവത്തിൽ മണ്ണുത്തി പോലീസാണ് കേസെടുത്തിരിക്കുന്നത്. മയൂര ബാറിൽ വെച്ച് പ്രായപൂർത്തിയാകാത്ത 17-കാരൻ അടിപിടിയുണ്ടാക്കുകയായിരുന്നു. തുടന്ന് പോലീസ് ഇയാളെ പിടികൂടി പരിശോധിച്ചപ്പോഴാണ് 17 വയസ്സ് മാത്രമാണ് പ്രായമെന്ന് തിരിച്ചറിഞ്ഞത്. ഇതേതുടർന്ന് കുട്ടിയുടെ അമ്മയും പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് പോലീസ് കടന്നിട്ടുണ്ട്.