എടപ്പാൾ പൊന്നാനി റോഡിൽ പുലർച്ചെ ഒരു മണിയോടെയാണ് അപകടം

മലപ്പുറം: മലപ്പുറം എടപ്പാൾ തുയ്യത്ത് പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ ഓട്ടോ ഡ്രൈവർ മരിച്ചു. യാത്രക്കാർക്ക് പരിക്കേറ്റു. പൊന്നാനി തെയ്യങ്ങാട് സ്വദേശി തിയ്യത്ത് ഹൗസിൽ വിബിൻദാസ് ആണ് മരിച്ചത്‌. 33 വയസായിരുന്നു.

എടപ്പാൾ പൊന്നാനി റോഡിൽ പുലർച്ചെ ഒരു മണിയോടെയാണ് അപകടം. പൊന്നാനിയിൽ നിന്ന് എടപ്പാളിലേക്ക് യാത്രക്കാരുമായി വന്ന ഓട്ടോറിക്ഷക്ക് മുന്നിൽ പൂച്ച ചാടിയതോടെ രക്ഷപ്പെടുത്താൻ വെട്ടിച്ചതാണ് അപകട കാരണം. ഓട്ടോ റിക്ഷ റോഡിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരെയും നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ വിബിൻ ദാസിനെ രക്ഷിക്കാനായില്ല. യാത്രക്കാരുടെ പരിക്കുകൾ ഗുരുതരമല്ല.

എടപ്പാൾ അക്രമം; 5 സിഐടിയു പ്രവര്‍ത്തക‍രെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു, ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates