കോഴികളുടെ അസ്വാഭാവികമായ കരച്ചിൽ കേട്ടാണ് വീട്ടുകാർ കോഴിക്കൂട്ടിലേക്ക് ഓടിയെത്തിയത്. പരിശോധനയിൽ കൂട്ടിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തുകയായിരുന്നു.

പാലക്കാട് : കോഴിക്കൂട്ടിൽ കയറി കോഴിയെ കൊന്നു ഒപ്പം മുട്ടയും വിഴുങ്ങിയ മൂർഖനെ പിടികൂടി. തൃത്താല കുമ്പിടി ഉമ്മത്തൂർ പന്നിക്കായിൽ കുഞ്ഞാവയുടെ വീടിന്റെ കോഴിക്കൂട്ടിൽ നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കോഴിക്കൂട്ടിൽ കയറിയ പാമ്പ് ഒരു കോഴിയെ കൊന്നതോടൊപ്പം ഒരു മുട്ടയും വിഴുങ്ങിയതായി വീട്ടുകാർ പറഞ്ഞു. കോഴികളുടെ അസ്വാഭാവികമായ കരച്ചിൽ കേട്ടാണ് വീട്ടുകാർ കോഴിക്കൂട്ടിലേക്ക് ഓടിയെത്തിയത്. പരിശോധനയിൽ കൂട്ടിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്‌നേക്ക് റെസ്ക്യൂ പ്രവർത്തകനായ കുമ്പിടി സ്വദേശി മനോജിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ മനോജ് സുരക്ഷിതമായി പാമ്പിനെ പിടികൂടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred