Asianet News MalayalamAsianet News Malayalam

ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമം ഓവറായി; നടുറോഡില്‍ പൊല്ലാപ്പിലായി കാറും ക്രെയിനും

തിരുവല്ലയിൽനിന്ന് വരികയായിരുന്ന കാർ ക്രെയിൻ വാഹനത്തെ ഓവർടൈക്ക് ചെയ്യുന്നതിനിടെ കുടുങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ

Crane and car trapped in road near Mannar
Author
Mannar, First Published Jun 27, 2020, 12:36 PM IST

മാന്നാർ: റോഡിലൂടെ സഞ്ചരിച്ച കൂറ്റൻ ക്രെയിൻ വാഹനത്തിൽ കാർ കുടുങ്ങി ഗതാഗതം സ്‌തംഭിച്ചു. മാവേലിക്കര -മാന്നാർ സംസ്ഥാന പാതയിൽ മാന്നാർ ടൗണിലൂടെ സഞ്ചരിച്ച കൂറ്റൻ ക്രെയിനിലാണ് കാർ കുടുങ്ങിയത്. 

Read more: തിക്കോടിയില്‍ അതിവേഗ റെയില്‍ ജനവാസ മേഖലയിലൂടെ; പ്രതിഷേധം ശക്തമാകുന്നു

തിരുവല്ലയിൽനിന്ന് വരികയായിരുന്ന കാർ ക്രെയിൻ വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ കുടുങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാരും വ്യാപാരികളും ഏറെ പരിശ്രമിച്ചതിനാലാണ് കാർ വീണ്ടെടുക്കാനായത്. കാറിൻറെ പുറകുവശത്തെ ഡോർ പൂർണമായി തകർന്നു.

Read more: പ്ലസ് ടു അധ്യാപകനായ മകന്‍ വീട് പൂട്ടി പോയി; വീട്ടുവരാന്തയില്‍ ജീവിതം തള്ളിനീക്കി അമ്മ

Follow Us:
Download App:
  • android
  • ios