ഫാക്ടറിയിലേക്കുള്ള പ്രധാന പാതയിലെ പാലം തകരാറിലായതിനാൽ ഫയർഫോഴ്സ് വാഹനങ്ങൾ സ്ഥലത്തേക്ക് എത്താനും ഏറെ ബുദ്ധിമുട്ടി

കോട്ടയം :കോട്ടയം മൂന്നിലവിൽ സ്വകാര്യ മെത്ത നിര്‍മ്മാണ ഫാക്ടറിയിൽ തീപിടുത്തം. കൊക്കോ ലാറ്റക്സ് എന്ന മെത്ത നിർമ്മാണ ഫാക്ടറിയിലാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ ദീപാവലി ആഘോഷം തീപിടുത്തത്തിൽ കലാശിച്ചത്. ഫാക്ടറി ഏതാണ്ട് പൂർണമായി കത്ത് നശിച്ചു. ഫാക്ടറിയിലേക്കുള്ള പ്രധാന പാതയിലെ പാലം തകരാറിലായതിനാൽ ഫയർഫോഴ്സ് വാഹനങ്ങൾ സ്ഥലത്തേക്ക് എത്താനും ഏറെ ബുദ്ധിമുട്ടി. തീപിടുത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. പാലായിൽ നിന്നും ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയം ആക്കിയത്. രാത്രി 7.45 ന് ആണ് തീപിടുത്തം ആരംഭിച്ചത്. കാഞ്ഞിരപ്പള്ളി പാല എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമാണ് സ്ഥലത്തേക്ക് എത്തിയത്.

YouTube video player

കളംതോട് കെട്ടിടത്തിൽ തീപ്പിടുത്തം

കോഴിക്കോട് കളംതോട് കെട്ടിടത്തിൽ തീപ്പിടുത്തം. ദീപാവലി ആഘോഷത്തിനിടെ കത്തിച്ചുവച്ച വിളക്കിൽ നിന്നാണ് തീ പടർന്നതെന്ന് സൂചന. പെട്രോൾ പമ്പിന് സമീപം എൻഐടി ജീവനക്കാരൻ താമസിക്കുന്ന ഫ്ളാറ്റിലാണ് സംഭവം. നാട്ടുകാർ ചേർന്ന് തീ അണച്ചു. സംഭവസമയത്ത് കെട്ടിടത്തിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഫയർഫോഴ്‌സ് സ്ഥലത്തെത്തി സുരക്ഷ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

YouTube video player