ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്‍റിലേറ്ററിലായിരുന്ന ഷുഹൈബ്. ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബവും സുഹൃത്തുക്കളും.

കോഴിക്കോട്: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിരുദ വിദ്യാർത്ഥി മരിച്ചു. താമരശ്ശേരി പരപ്പന്‍പോയില്‍ മുക്കിലമ്പാടിയില്‍ ഷുഹൈബ് (20) ആണ് മരണപ്പെട്ടത്. ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്‍റിലേറ്ററിലായിരുന്ന ഷുഹൈബ്. ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബവും സുഹൃത്തുക്കളും. കഴിഞ്ഞ മാസം ജൂലൈ 17നാണ് ഷുഹൈബ് സഞ്ചരിച്ച ബൈക്ക് കുന്ദമംഗലത്ത് പിക്കപ്പ് വാനിന് പിന്നില്‍ ഇടിച്ച് തലക്ക് ഗുരുതരമായി പരിക്കേറ്റത്.

പത്ര വിതരണ ഏജന്‍റ് സി കെ സുലൈമാൻ്റെയും സലീനയുടെയും മകനാണ്. സഹോദരങ്ങള്‍: ഷമീം, ഷഫീക്, ഷെസ. കുന്ദമംഗലം ആര്‍ട്സ് കോളേജിൽ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ഷുഹൈബ്. പത്രവിതരണത്തില്‍ പിതാവിനെ സഹായിക്കാറുണ്ടായിരുന്നു. ഖബറടക്കം വ്യാഴാഴ്ച വാവാട് ഖബര്‍സ്ഥാനില്‍ നടക്കും. 

തലസ്ഥാനത്ത് അമിത വേഗതയിലെത്തിയ കാർ തലകുത്തനെ മറിഞ്ഞു! പിന്നാലെ കാറിലുളളവർ ഓടിരക്ഷപ്പെട്ടു

കൂത്താട്ടുകുളത്ത് ടോറസും കാറും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

കൊച്ചി: കൂത്താട്ടുകുളത്ത് ടോറസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. കാർ ഡ്രൈവർ കോട്ടയം മണിമല ഏത്തക്കാട്ട് ജിജോ ആണ് മരിച്ചത്.

കാറിലുണ്ടായിരുന്ന ബന്ധുവായ ഫാദർ ബോബിൻ വർഗീസിന് സാരമായി പരിക്കേറ്റു. കോട്ടയത്തുനിന്ന് കാലടിക്ക് പോവുകയായിരുന്ന കാറാണ് കൂത്താട്ടുകുളം ടൗണിൽ ടാക്സി സ്റ്റാൻഡിനു സമീപം അപകടത്തിൽപ്പെട്ടത്. 

ഇടുക്കിയില്‍ കൃഷി ഓഫീസര്‍ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ

 ഇടുക്കി കട്ടപ്പനയില്‍ കൃഷി ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. എം ജെ അനുരൂപിനെ ആണ് ക്വാര്‍ട്ടേഴ്സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

രാവിലെ മുതൽ ഇദ്ദേഹത്തെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ക്വാർട്ടേഴ്സിൽ അന്വേഷിച്ച് എത്തിയപ്പോഴാണ് അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം മുള്ളുവിള സ്വദേശിയാണ് അനുരൂപ്.

അതേസമയം, ചേർത്തലയിൽ ഡോക്ടറെ വീടിനുള്ളിൽമരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല താലൂക്ക് ആശുപത്രിയിലെ കൺസൾട്ടൻ്റ് സർജൻ പൊൻകുന്നം എരുമത്താനത്ത് ഡോൺ വില്ലയിൽ ഡോ എം കെ ഷാജി (52 ) യാണ് മരിച്ചത്. ചേർത്തല ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിന് കിഴക്ക് വശമുള്ള വീട്ടിൽ വൈകിട്ട് 6.45 ഓടെയാണ് സംഭവം.