പരാതിക്കാരിയിൽ നിന്നും  സിസിടിവി ദൃശ്യങ്ങളിൽ നിന്നും  പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് കോഴിക്കോട് പി.വി.എസ്. ഹോസ്പിറ്റലിനു പുറകുവശത്തുള്ള റോഡിൽ വച്ച് അറസ്റ്റ്ചെയ്യുകയായിരുന്നു. 

കോഴിക്കോട്: കോഴിക്കോട് (Kozhikode) ലിങ്ക് റോഡിൽ വച്ച് ഭിന്നശേഷിക്കാരിയായ ലോട്ടറി വിൽപ്പനക്കാരിയുടെ (Lottery Selling Women) പണം കവർന്ന പ്രതി പിടിയിൽ .കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ ആയ ധനേഷ് ആണ് പിടിയിലായത്. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ലിങ്ക് റോഡിൽ വെച്ച് ലോട്ടറി കച്ചവടം നടത്തുമ്പോൾ സ്ത്രീയുടെ കയ്യിൽ ഉണ്ടായിരുന്ന ബാഗിൽ നിന്ന് പൈസ തട്ടിപറിച്ച് ഓടുകയായിരുന്നു. 

പരാതിക്കാരിയിൽ നിന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് കോഴിക്കോട് പി.വി.എസ്. ഹോസ്പിറ്റലിനു പുറകുവശത്തുള്ള റോഡിൽ വച്ച് അറസ്റ്റ്ചെയ്യുകയായിരുന്നു. ടൗൺ പോലീസ് സ്റ്റേഷനിലെ എസ്ഐ മാരായ ഷൈജു. സി ,പ്രസാദ്, സീനിയർ സിവിൽ പോലീസ് ഓഫീസറായ സജേഷ് കുമാർ, ഷിബു സിവിൽ പോലീസ് ഓഫീസറായ ഷിജിത്ത് കെ , ഉല്ലാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടിച്ചത്.

അഞ്ച് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ മോഷണം; ദമ്പതികളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം പെരുമ്പാവൂരിലെ മൊബൈല്‍ കടയില്‍ മോഷണം (mobile phone robbery) നടത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശി അരുണ്‍ കുമാര്‍, ഭാര്യ സാമിനി, തിരൂര്‍ സ്വദേശി സഫ്‌വാന്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ആഞ്ചാം തീയതി പുലര്‍ച്ചെയായയിരുന്നു മോഷണം. 37 മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങി അഞ്ച് ലക്ഷം രൂപയുടെ സാധനങ്ങളാണ് കവര്‍ന്നത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. അരുണും സഫ്‌വാനും നിരവധി മോഷണ കേസുകളില്‍ പ്രതികളാണ്. മോഷണമുതല്‍ സൂക്ഷിച്ചതിനാണ് സാമിനിയെ അറസ്റ്റ് ചെയ്തത്. പകല്‍ ബൈക്കുകളില്‍ കറങ്ങി നിരീക്ഷണം നടത്തിയ ശേഷം രാത്രി മോഷണം നടത്തുന്നതാണ് പ്രതികളുടെ രീതി. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.