ആലുവ പുളിഞ്ചോട്ടിയിൽ ചരക്കുമായി പോവുകയായിരുന്ന കണ്ടെയ്‌നർ ലോറി നിയന്ത്രണം വിട്ട് മീഡിയനിലിടിച്ചു. വാഹനമോടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രൈവറായ ചാലക്കുടി സ്വദേശി പ്രഹ്ലാദൻ (55) മരിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്.
കൊച്ചി: ചരക്കുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കണ്ടെയ്‌നർ ലോറി ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി മീഡിയനിലിടിച്ചാണ് നിന്നത്. ചാലക്കുടി കാരപ്പാടം പാപ്പാത്ത് വീട്ടിൽ വേലപ്പന്റെ മകൻ പ്രഹ്ലാദൻ (55) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 7.30ഓടെ ദേശീയപാതയിൽ ആലുവ പുളിഞ്ചോട്ടിയിലായിരുന്നു അപകടം നടന്നത്. ലോറി മീഡിയനിൽ ഇടിച്ചതിന് പിന്നാലെ നാട്ടുകാർ ഓടിയെത്തി പ്രഹ്ലാദനെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അപകട സമയം ലോറിയിൽ മറ്റാരും ഉണ്ടായിരുന്നില്ല.
ആലുവയിൽ ചരക്ക് ഇറക്കിയ ശേഷം എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി. അജിതയാണ് ഭാര്യ. മകൾ: പ്രീത. മരുമകൻ: സനീഷ്.