Asianet News MalayalamAsianet News Malayalam

കോട്ടയത്ത് ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ ഒരാള്‍ മുങ്ങി മരിച്ചു

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വെള്ളത്തിൽ മുങ്ങിയശേഷം പലകകൾക്കിടയിൽ കയർ കുരുക്കാനുള്ള ശ്രമത്തിനിടെയാണ് കൈ കുടുങ്ങിയത്.

Drowned while trying to open check dam, tragic incident in Kottayam pala
Author
First Published May 24, 2024, 3:44 PM IST

കോട്ടയം പാലാ പയപ്പാർ അമ്പലത്തിന് സമീപം കവറുമുണ്ടയിൽ ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ കൈ പലകകൾക്കിടയിൽ കുരുങ്ങി ഒരാൾ മുങ്ങി മരിച്ചു. കരൂർ സ്വദേശി ഉറുമ്പിൽ രാജു ആണ് മരിച്ചത്. 53 വയസായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

വെള്ളത്തിൽ മുങ്ങി പലകകൾക്കിടയിൽ കയർ കുരുക്കാനുള്ള ശ്രമത്തിനിടെ കൈ കുടുങ്ങിയാണ് രാജു മരിച്ചത്.  ചെക്ക്‌ഡാമിന് മറുകരയിൽ 3 കുടുംബങ്ങളാണ് താമസിക്കുന്നത്. പ്രധാന ജംഗ്ഷനിലേയ്ക്കെത്താൻ ഇവർ ചെക്ക്‌ഡാമിന് മുകളിലൂടെയാണ് നടക്കാറുള്ളത്. ഇത്തവണ മഴ ശക്തിപ്രാപിക്കും മുൻപേ വെള്ളം തടഞ്ഞുനിർത്തുന്ന പലകകൾ മാറ്റണമെന്ന് കുടുംബങ്ങൾ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് പഞ്ചായത്ത് അനുമതിയോടെ ഇന്ന് ഇവർ തന്നെ പലകകൾ മാറ്റാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.

വെള്ളം മുഴുവൻ മലിനമാണ്; ജില്ലാ കളക്ടർ മാത്രം വിചാരിച്ചാൽ കൊച്ചിയിലെ വെള്ളക്കെട്ട് മാറില്ലെന്ന് ഹൈക്കോടതി

 

Latest Videos
Follow Us:
Download App:
  • android
  • ios