റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ മദ്യ ലഹരിയില്‍ അടിച്ചു തകര്‍ത്തു; വീടുകള്‍ക്ക് നേരെയും ആക്രമണം
കിള്ളിപ്പാലം ടാക്‌സ് ടവറിന് പിന്നിലെ കാര്‍ ഗോഡൗണിന് സമീപം നിർത്തിയിട്ടിരുന്ന ഇന്നോവ കാറാണ് മൂന്നംഗ സംഘം അടിച്ചു തകര്‍ത്തത്.

തിരുവനന്തപുരം: മദ്യലഹരിയില്‍ കാര്‍ അടിച്ചുതകര്‍ത്ത സംഘം പിടിയില്‍. തമിഴ്‌നാട് സ്വദേശി സൂരജ് (19), കരമന കുഞ്ചാലുമ്മൂട് സ്വദേശി ഇന്ദ്രജിത്ത് (19), കല്ലിയൂര്‍ സ്വദേശി തൃഷ്ണരാജ് (19) എന്നിവരാണ് പിടിയിലായത്. കിള്ളിപ്പാലം ടാക്‌സ് ടവറിന് പിന്നിലെ കാര്‍ ഗോഡൗണിന് സമീപം നിർത്തിയിട്ടിരുന്ന ഇന്നോവ കാറാണ് ഇവര്‍ അടിച്ചു തകര്‍ത്തത്. കിള്ളിപ്പാലം സ്വദേശി വിജയന്റെ ഉടമസ്ഥയിലുള്ളതായിരുന്നു ഈ വാഹനം.
കരമന മേലാറന്നൂര്‍ ഭാഗങ്ങളിലെ ചില വീടുകള്‍ക്കുനേരെയും ഇതേ യുവാക്കള്‍ ആക്രമണം നടത്തി. സി.ഐ സുജിത്ത്, എസ്.ഐമാരായ വിപിന്‍, സുരേഷ് കുമാര്‍, സി.പി.ഒമാരായ ശ്രീനാഥ്, സുമേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് മൂന്നംഗസംഘത്തെ കസ്റ്റഡിയിലെടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
Read also: മെഡിക്കൽ കോളേജ് സൂപ്പർസ്പെഷ്യാലിറ്റി ബ്ലോക്കിൽ ആത്മഹത്യ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
തിരുവനന്തപുരത്ത് അമ്മയെയും മക്കളെയും കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. കാലടി കാഞ്ഞൂര്‍ തട്ടാന്‍ പടിയില്‍ ഇന്ന് വൈകിട്ട് ആറോടെയായിരുന്നു സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശി ജുവല്‍ ആണ് അറസ്റ്റിലായത്. പെരുമായൻ വീട്ടിൽ ലിജി, മക്കളായ ഹന്ന, സെബാസ്റ്റ്യൻ എന്നിവർക്കാണ് കുത്തേറ്റത്. സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് പ്രതിയായ ജുവല്‍ മൂന്നുപേരെയും ആക്രമിക്കുകയായിരുന്നു. സ്ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തേറ്റ മൂന്നുപേര്‍ക്കും പരിക്കേറ്റു. സംഭവം നടന്നശേഷം പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
അതേസമയം മറ്റൊരു സംഭവത്തില്‍ തമിഴ്നാട് - കേരള അതിർത്തി മേഖലകളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന വിരുതൻ അറസ്റ്റിൽ. പാറശ്ശാല കരുമാനൂർ ബി .ഡി നിവാസിൽ ബർണാഡ് (50) ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അതിർത്തി മേഖലകളിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിലാണ് ഇയാളെ പിടികൂടിയത് .
കഴിഞ്ഞദിവസം വൈകുന്നേരം കാരക്കോണത്തിന് സമീപം പുല്ലന്തേരിയിൽ സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിൽ രണ്ടു വളകളുമായി എത്തിയ പ്രതി വ്യാജ പേരും, മേൽവിലാസവും നൽകി 68,000 രൂപയ്ക്ക് മുക്കുപണ്ടം പണയപ്പെടുത്തി. പണം മൊത്തമായി കൊടുക്കാൻ ആസമയത്ത് സാധിച്ചില്ല. അതിനാൽ സ്ഥാപനത്തിലെ ജീവനക്കാരി 49,000 രൂപ നൽകിയിട്ട് ബാക്കി തുക ഒരു മണിക്കൂറിനു ശേഷം തരാമെന്നു പറഞ്ഞു മടക്കി അയക്കുകയായിരുന്നു. തുടർന്ന് സ്ഥാപന ഉടമയെത്തി സ്വർണ്ണം പരിശോധിച്ചപ്പോഴാണ് മുക്കു പണ്ടമാണെന്ന് മനസിലായത്. തുടർന്ന് ആറര മണിയോടെ ബാക്കി തുക വാങ്ങാനെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി വെള്ളറട പൊലീസിൽ ഏൽപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...