ഡിവൈഎഫ്ഐ പുളിമാത്ത് മേഖലാ കമ്മിറ്റിയംഗമായ സുജിത്തിനെയാണ് അക്രമി സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്
തിരുവനന്തപുരം: പുളിമാത്ത് ഡിവൈഎഫ്ഐ - ബിജെപി സംഘർഷത്തെ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. കമുകിൻകുഴി സ്വദേശിയായ സുജിത്ത് (24) ന് ആണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സുജിത്തിന്റെ വീട്ടിൽ കയറിയായിരുന്നു ആക്രമണം. തെരഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഡിവൈഎഫ്ഐ പുളിമാത്ത് മേഖലാ കമ്മിറ്റിയംഗമാണ് ആക്രമണത്തിന് ഇരയായ സുജിത്ത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
