ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ വീടിന് മുകളിൽ പന കടപുഴകി വീണു, കോഴിക്കോട് വയോധികക്ക് ദുരുണാന്ത്യം

കോഴിക്കോട്: സമീപത്തെ പറമ്പിലെ മണ്ണ് നീക്കുന്നതിനിടെ വീടിന് മുകളിലേക്ക് പന കടപുഴകി വീണ് വയോധികക്ക് ദാരുണാന്ത്യം. കോഴിക്കോട് പന്തീരാങ്കാവിന് സമീപം പെരുമണ്ണയില്‍ താമസിക്കുന്ന പുത്തൂര്‍മഠം വടക്കേപ്പറമ്പില്‍ ചിരുതക്കുട്ടി (88) യാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നോടെയാണ് സംഭവം. 

ചിരുതക്കുട്ടിയുടെ വീടിന് സമീപത്തായുള്ള പറമ്പില്‍ വീട് നിര്‍മിക്കുന്നതിനായി ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കുന്നുണ്ടായിരുന്നു. അതിനിടെ പറമ്പിലെ പന കടപുഴകി വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. ചിരുതക്കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന മകന്‍ വിനോദിന്റെ അഞ്ച് വയസ്സുകാരിയായ മകള്‍ ആരാധനക്കും അപകടത്തില്‍ പരിക്കേറ്റു. 

കുട്ടിയുടെ പരിക്ക് ഗുരുതരമല്ല എന്നാണ് അറിയാന്‍ സാധിച്ചത്. പരിക്കേറ്റ ഇരുവരെയും ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചിരുതക്കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. താലൂക്ക് ദുരന്തനിവാരണസേന വളണ്ടിയര്‍മാരും നാട്ടുകാരും ചേര്‍ന്ന് വീടിന് മുകളില്‍ വീണ മരം മുറിച്ചു മാറ്റി.

പെരുന്നാൾ കശാപ്പിനെത്തിച്ച 7 പോത്തുകളിൽ ഒന്ന് വിരണ്ടോടി, പിടിച്ചത് 2 മണിക്കൂര്‍ പരിശ്രമത്തിൽ, ഒരാൾക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം