പരിക്കേറ്റ ഉദ്യോഗസ്ഥരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർഗീസ് പയസ്, രാജേഷ് കുമാർ എന്നീ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.

പുല്ലുകുളങ്ങര: കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പരിശോധനയ്ക്കെത്തിയ ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി. പരിക്കേറ്റ ഉദ്യോഗസ്ഥരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർഗീസ് പയസ്, രാജേഷ് കുമാർ എന്നീ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.

YouTube video player

വീട്ടിൽ മദ്യക്കച്ചവടം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്. പരിശോധനയ്ക്കിടെയാണ് ഇരുവർക്കും മർദ്ദനമേറ്റതെന്നാണ് പരാതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം