രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചേളന്നൂര്‍ റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിറാജും സംഘവുമാണ് സുനിത്ത് കുമാറിന്റെ വീട്ടില്‍ പരിശോധന നടത്തിയത്

കോഴിക്കോട്: യുവാവിന്റെ വീടിന്റെ മുകള്‍ നിലയില്‍ നിന്ന് ചാരായവും വാഷും പിടികൂടി. കോഴിക്കോട് കുരുവട്ടൂര്‍ പയിമ്പ്ര സ്വദേശി പെരുവട്ടിപ്പാറ ഭാഗത്തെ തെക്കേ മണ്ണാറക്കല്‍ സുനിത്ത് കുമാറി(43)ന്റെ വീടിന് മുകളില്‍ നിന്നാണ് ചാരായം പിടികൂടിയത്. 10 ലിറ്റര്‍ ചാരായവും 500 ലിറ്റര്‍ വാഷുമാണ് എക്‌സൈസ് സംഘം കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചേളന്നൂര്‍ റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിറാജും സംഘവുമാണ് സുനിത്ത് കുമാറിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. വീടിന്റെ മുകള്‍ നിലയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ചാരായം. ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ഷൈജു, കെ ദീപേഷ്, ടി നൗഫല്‍, ആര്‍ കെ റഷീദ് എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം