Asianet News MalayalamAsianet News Malayalam

എംബിബിഎസ് സീറ്റ് വാഗ്ദാനം നൽകി പണം തട്ടി, റഷ്യയിൽ നിന്ന് ചെന്നൈയിലെത്തിയ പ്രതിയെ പൊലീസ് പൊക്കി

റ​ഷ്യ​യി​ൽ എം ബി ​ബി ​എ​സ് സീ​റ്റ് വാ​ഗ്ദാ​നം ന​ൽ​കി പണം തട്ടിയ മെഡിക്കൽ വിദ്യാർത്ഥി പിടിയിൽ. 

Extorted money by promising MBBS seat  one arrested
Author
First Published Nov 7, 2022, 10:45 PM IST

തിരുവനന്തപുരം: റ​ഷ്യ​യി​ൽ എം ബി ​ബി ​എ​സ് സീ​റ്റ് വാ​ഗ്ദാ​നം ന​ൽ​കി പണം തട്ടിയ മെഡിക്കൽ വിദ്യാർത്ഥി പിടിയിൽ. റ​ഷ്യ​യി​ൽ എം ​ബി ​ബി എ​സി​ന്​ പ​ഠി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം നേ​മം എ​സ് വി സ​ദ​നം വീ​ട്ടി​ൽ എ​സ് വി. അ​നു​വി​നെ​യാ​ണ്​​ റാ​ന്നി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. റാ​ന്നി സ്വ​ദേ​ശിനി​യിൽ ​നി​ന്ന് ഏ​ഴു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേസിലാണ് ഇയാളെ പിടികൂടിയത്. 

റ​ഷ്യ​യി​ൽ എ​ത്തി​യ​ വി​ദ്യാ​ർ​ഥി​നി പ​ഠ​നം ആ​രം​ഭി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് മ​ന​സ്സി​ലാ​യ​ത്. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി തി​രി​ച്ച് നാ​ട്ടി​ലെ​ത്തി റാ​ന്നി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. റ​ഷ്യ​യി​ലാ​യി​രു​ന്ന അ​നു​വി​ന്​ വേ​ണ്ടി പൊ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഒ​രു​വ​ർ​ഷം വി​ദേ​ശ​ത്ത് താ​മ​സി​ച്ചി​രു​ന്ന ഇ​യാ​ൾ നാ​ട്ടി​ലെ​ത്താ​ൻ ചെ​ന്നൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ അ​ധി​കൃ​ത​ർ ത​ട​ഞ്ഞ്​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​യെ അ​റി​യി​ച്ചു. 

തു​ട​ർ​ന്ന്​ റാ​ന്നി എ​സ്.​ഐ സ​ന്തോ​ഷ് കു​മാ​ർ, സി പി ഒ ഷി​ന്‍റോ എ​ന്നി​വ​ർ ചെ​ന്നൈ​യി​ലെ​ത്തി അ​റ​സ്റ്റ്​ രേ​ഖ​​പ്പെ​ടു​ത്തി. ഇ​യാ​ളെ റാ​ന്നി​യി​ലെ​ത്തി​ച്ച് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. റാ​ന്നി ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ്, എ​സ്.​ഐ​മാ​രാ​യ ഹ​രി​കു​മാ​ർ, സ​ലാം എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Read more:  മീൻ പിടിക്കാൻ പോയ യുവാവ് മരിച്ച സംഭവത്തിൽ കൂട്ടുകാരായ രണ്ടു പേർ അറസ്റ്റിൽ

അതേസമയം,  തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് ലഹരി വില്പനയ്ക്ക് എത്തിയ ഇരുപത് വയസുകാരനെ പൊലീസ് പിടികൂടി. വർക്കലയില്‍ സ്കൂൾ വിദ്യാർത്ഥികള്‍ക്ക് വില്‍ക്കാനായി ലഹരി മരുന്നുമായെത്തിയ വർക്കല തോക്കാട് സ്വദേശി അഫ്നാന്‍ ആണ് പിടിയിലായത്. ഇയാളുടെ കയ്യില്‍ നിന്ന്  ലഹരിമരുന്നും പൊലീസ് പിടിച്ചെടുത്തു. 

ബൈക്കിൽ കറങ്ങി നടന്ന് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി നാർക്കോട്ടിക് സെൽ ഡിവൈഎസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഉച്ചയോടെ ഇയാൾ ഇരുചക്ര വാഹനത്തിൽ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ വീടിനടുത്ത് വെച്ച് പൊലീസ് പിടികൂടി.  

Follow Us:
Download App:
  • android
  • ios