കൊല്ലം പറവൂരിൽ അച്ഛൻ മകനെ വെട്ടിപ്പരിക്കേൽപിച്ചു. കുറുമണ്ടൽ സ്വദേശി രാജേഷാണ് മകൻ അഭിലാഷിനെ മദ്യലഹരിയിൽ വെട്ടിപ്പരിക്കേൽപിച്ചത്. 

കൊല്ലം: കൊല്ലം പറവൂരിൽ അച്ഛൻ മകനെ വെട്ടിപ്പരിക്കേൽപിച്ചു. കുറുമണ്ടൽ സ്വദേശി രാജേഷാണ് മകൻ അഭിലാഷിനെ മദ്യലഹരിയിൽ വെട്ടിപ്പരിക്കേൽപിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ഉറങ്ങിക്കിടന്ന മകനെ പ്രതി രാജേഷ് മദ്യലഹരിയിൽ ആക്രമിക്കുകയായിരുന്നു. രാജേഷിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates