കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല. ദളിത് യുവാവിനെ പ്രണയിച്ചതിന്, 17കാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു
ബെംഗളൂരു: കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല. ദളിത് യുവാവിനെ പ്രണയിച്ചതിന്, 17കാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു. മൈസൂരുവിലെ പെരിയപട്ടണയിലാണ് ക്രൂരമായ ദുരഭിമാനക്കൊല നടന്നത്. രണ്ടാം വര്‍ഷ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി ശാലിനിയാണ് കൊല്ലപ്പെട്ടത്.മുന്നാക്ക വിഭാഗമായ വൊക്കലിഗ സമുദായത്തിലാണ് ശാലിനിയുടെ കുടുംബം.
സമീപത്തുള്ള മെളഹള്ളി ഗ്രാമത്തിലെ ദളിത് യുവാവുമായി ശാലിനി മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇതിനെ എതിര്‍ത്ത വീട്ടുകാര്‍ യുവാവിന്റെ പേരില്‍ പോലീസില്‍ പരാതി നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.ഇരുവരേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെങ്കിലും യുവാവുമായി പ്രണയത്തിലാണെന്നും വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്നും പെണ്‍കുട്ടി നിലപാട് എടുത്തു.
Read more: ഭക്ഷണത്തിന്റെ പേരില്‍ തര്‍ക്കം; യുഎഇയില്‍ ബന്ധുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവിന് ജയില്‍ശിക്ഷ
ഇതോടെ പെണ്‍കുട്ടിയെ പോലീസ് സര്‍ക്കാരിന്റെ സംരക്ഷണകേന്ദ്രത്തിലാക്കി. ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ എത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. തുടര്‍ന്നും പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്നും പിന്മാറില്ലെന്നും യുവാവിനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്നും ആവര്‍ത്തിച്ചു. ഇതിനെ തുടർന്ന് പിതാവ് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൃതദേഹം യുവാവിന്റെ ഗ്രാമത്തിലെ കൃഷിയിടത്തില്‍ കൊണ്ടിട്ടു. പെണ്‍കുട്ടിയുടെ പിതാവ് സുരേഷ്നെ പോലീസ് അറസ്റ്റ് ചെയ്തു.
Read more: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടി പുഴയിലേക്ക് ചാടി, സമീപവാസികൾ രക്ഷപ്പെടുത്തി
സ്കൂള്‍ കുട്ടികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വില്‍പ്പന; എംഡിഎഎയുമായി യുവാവ് അറസ്റ്റിൽ
കൊച്ചി: അതിതീവ്ര ലഹരിമരുന്നായ എംഡിഎഎയുമായി യുവാവ് കൊച്ചിയിൽ അറസ്റ്റിൽ. എറണാകുളം നോർത്ത് സ്വദേശി എബിൻ ജോണാണ് പിടിയിലായത്. വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പനയ്ക്കായാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സ്കൂളുകളും കോളേജുകളും തുറന്നതിന് പിന്നാലെ വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന ലക്ഷ്യമിട്ട് ബെഗലൂരുവിൽ നിന്നാണ് പ്രതി എംഡിഎംഎ കൊണ്ടുവന്നത്.
കേരളത്തിലെത്തിച്ച മയക്കുമരുന്ന് ചില്ലറ വിൽപ്പനയ്ക്കായി ചെറുസംഘങ്ങൾക്ക് കൈമാറുകയായിരുന്നു. എബിന്‍റെ സുഹൃത്തുക്കളുടെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 140 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ലഹരിമരുന്നിന്‍റെ ഉറവിടം അറിയുന്നതിന് പ്രതിയെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
രണ്ട് ദിവസം മുമ്പെ തൃശൂരിൽ ഒരു കോടി രൂപയിലധികം വിലവരുന്ന ഹാഷിഷ് ഓയിൽ പൊലീസ് പിടികൂടിയിരുന്നു. ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം എത്തിച്ച ഹാഷിഷ് ഓയിലുമായി ആറുപേരെയാണ് തൃശൂർ സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധവിഭാഗവും ഈസ്റ്റ് പൊലീസും ചേർന്ന് പിടികൂടിയത്. ചില്ലറ വിൽപ്പന മേഖലയിൽ ഒരു കോടിയിലധികം വിലവരുന്ന ഒരു കിലോ ഹാഷിഷ് ഓയിലാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്. കുന്നംകുളം, പെരുമ്പിലാവ്, ചാവക്കാട് മേഖലകളിൽ ലഹരിമരുന്ന് ചില്ലറ വിൽപ്പനക്കായാണ് ആന്ധ്രയിൽ നിന്ന് ഹാഷിഷ് ഓയില്‍ എത്തിച്ചത്. സ്കൂളുകളും കോളേജും തുറന്നതോടെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയ വന്‍തോതില്‍ കേരളത്തിലേക്ക് മയക്കുമരുന്ന് ഇറക്കുന്നുണ്ടെന്നും സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാക്കുമെന്നും പൊലീസ് പറഞ്ഞു.
