റാന്നി ഇട്ടിയപ്പാറയിൽ വ്യാഴാഴ്ച പാതിരാത്രി വെള്ളത്തിൽ ടാറും മെറ്റലും ഇട്ട് കുഴിയടച്ചു. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ കരാർ കമ്പനി ജോലിക്കാരാണ് രാത്രി പണി നടത്തിയത്. 

റാന്നി: പത്തനംതിട്ട റാന്നി ഇട്ടിയപ്പാറയിൽ വെള്ളത്തിൽ ടാറിട്ടു കുഴിയടയ്ക്കൽ. വ്യാഴാഴ്ച പാതിരാത്രി ആയിരുന്നു വെള്ളത്തിൽ ടാറും മെറ്റലും ചേർത്തിട്ടത്. അതുവഴി പോയ കോൺഗ്രസ് പ്രവർത്തകരാണ് ഇത് കണ്ട് ചോദ്യം ചെയ്തതും തടഞ്ഞതും. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇല്ലാതെയാണ് കരാർ കമ്പനി ജോലിക്കാർ രാത്രി പണിക്കിറങ്ങിയത്. വെള്ളം വറ്റിച്ച ശേഷമാണ് ടാറിട്ടത് എന്ന് പറഞ്ഞെങ്കിലും പല ടാറിട്ട കുഴികളിലും വെള്ളം നിറഞ്ഞു കിടക്കുന്ന അവസ്ഥയിലായിരുന്നു. റാന്നി പഴവങ്ങാടി പഞ്ചായത്ത് ഓഫിസിന് മുൻവശത്ത് ആയിരുന്നു വെള്ളത്തിലെ ടാറിങ്.