മാന്നാര്‍:  പാടശേഖരത്തിനു തീ പിടിച്ചു. മാന്നാർ കടപ്ര പഞ്ചായത്തിലെ പരുമല ആറാം വാർഡിൽ കൃഷി ചെയ്യാതെ കാട് കയറി കിടന്ന  കൊണ്ടൂർ പാടശേഖരത്തിനു തീ പിടിച്ചു. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ ആണ് തീ പിടുത്തം ഉണ്ടായത്. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തോളം ആയി കൃഷി ചെയ്യാതെ കിടക്കുന്ന ഇരുപത്തി അഞ്ച് ഏക്കർ വരുന്ന പാടശേഖരത്തിനാണ് തീ പിടിച്ചത്. പാടശേഖരം വൃത്തിയാക്കി പാടശേഖര സമിതിയുടെ നേതൃത്വത്തിൽ  കൃഷിക്കായി ഒരുക്കങ്ങൾ നടക്കുന്നതിനിടെ ആണ് തീ പിടുത്തം ഉണ്ടായത്. തിരുവല്ല, മാവേലിക്കര, ചെങ്ങന്നൂർ എന്നിവടങ്ങളിൽ നിന്നുള്ള അഞ്ചു യുണിറ്റ് ഫയർ യുണിറ്റ് എത്തിയാണ് തീ അണച്ചത്.
മാലിന്യം കത്തിച്ചു, റോഡില്‍ കിടന്ന കാര്‍ നിന്നു കത്തി!

വയനാട്ടിൽ കാട്ടുതീ അണക്കാനുള്ള ശ്രമത്തിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു

ചെങ്ങന്നൂരില്‍ വീടിന് തീ പിടിച്ചു, 15 ലക്ഷത്തിന്റെ നാശനഷ്ടം; കുടുംബം പെരുവഴിയില്‍