സംസ്കാരച്ചടങ്ങിൽ കർപ്പൂരം കത്തിച്ചപ്പോഴാണ് തീ ആളിപ്പടർന്നത്. പുതമൺ സ്വദേശി ജിജോ പുത്തൻപുരയ്ക്കലിനാണ് പൊള്ളലേറ്റത്.

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ ഗ്യാസ് ക്രിമറ്റോറിയത്തിൽ തീ പടർന്ന് അപകടം. സംസ്കാരച്ചടങ്ങിൽ കർപ്പൂരം കത്തിച്ചപ്പോഴാണ് തീ ആളിപ്പടർന്നത്. പുതമൺ സ്വദേശി ജിജോ പുത്തൻപുരയ്ക്കലിനാണ് പൊള്ളലേറ്റത്. ജിജോയുടെ അടുത്ത ബന്ധുവിന്റേതായിരുന്നു സംസ്കാരം. കർപ്പൂരം കത്തിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. ജിജോയുടെ പൊള്ളൽ ഗുരുതരമല്ല. ക്രിമറ്റോറിയത്തിൽ ഗ്യാസ് ചോർന്നതിനെ തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വിശദീകരണം. 

YouTube video player