പഴകുളത്ത് മത്സ്യം ഇറക്കിയശേഷം കൊല്ലക്കടവ് മാർക്കറ്റിലേക്ക് വരുമ്പോഴായിരുന്നു അപകടം. എതിരെ വന്ന കാറിന് സൈഡ് നൽകുന്നതിനിടയിൽ വാൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ചാരുംമുട്: ആലപ്പുഴയിൽ മത്സ്യം കയറ്റിവന്ന ഇൻസുലേറ്റഡ് വാൻ നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവറും വാനിലുണ്ടായിരുന്ന മത്സ്യ വ്യാപാരിയും അത്ഭുതകരമായി രക്ഷപ്പെട്ടു. ആലപ്പുഴ പുന്നപ്ര സ്വാദേശിയായ ഡ്രൈവർ തൻസീർ, മത്സ്യ വ്യാപാരി കുഞ്ഞുമോൻ എന്നിവരാണ് പരിക്കേൽക്കാൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്. റോഡരുകിലെ താഴ്ച്ചയിലേക്ക് വാൻ മറിഞ്ഞപ്പോൾ ഡ്രൈവർ വാനിനുള്ളിൽ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. പഴകുളത്ത് മത്സ്യം ഇറക്കിയശേഷം കൊല്ലക്കടവ് മാർക്കറ്റിലേക്ക് വരുമ്പോഴായിരുന്നു അപകടം.

എതിരെ വന്ന കാറിന് സൈഡ് നൽകുന്നതിനിടയിൽ വാൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടം നിയന്ത്രിക്കാൻ റോഡരുകിൽ മുമ്പ് സ്ഥാപിച്ച ഇരുമ്പ് കൊണ്ടുള്ള സംരക്ഷണ വേലി തകർത്താണ് വാൻ മറിഞ്ഞത്. ഇൻസുലേറ്റഡ് വനിന്റെ മുൻ ഭാഗം പൂർണ്ണമായി തകർന്നു. കൊല്ലം - തേനി ദേശീയ പാതയുടെ ഭാഗമാണങ്കിലും റോഡിന് മതിയായ വീതി ഇല്ലാത്തതും കുത്തനെ ചരിഞ്ഞുള്ള കൊടും വളവും മൂലം ഇവിടെ അപകടം വർധിക്കുകയാണ്. കഴിഞ്ഞ മാസം ഇവിടെ കാർ നിയന്ത്രണം വിട്ട് വൈദ്യംതി പോസ്റ്റിലേക്ക് ഇടിച്ചു കയറിയിരുന്നു. അന്നും കാർ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നിരവധി അപകടങ്ങൾ ഇവിടെ നടക്കുകയും ജീവനുകൾ പൊലിയുകയും ചെയ്തിട്ടുണ്ട്. അപകടം വർധിച്ചതിനെ തുടർന്ന് ഇവിടെ ബ്ലാക്ക് സ്പോട്ടായി അടയാളപ്പെടുത്തുകയും റോഡിന് സൈഡിൽ സംരക്ഷണ വേലി നിർമിക്കുകയും ചെയ്തെങ്കിലും ഫല പ്രദമായില്ല. റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണവും പ്രധാന കാരണമാണ്. അപകടം വർധിച്ചതോടെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. അപകടം ഒഴിവാക്കാൻ ദേശീയ പാത അധികൃതർ നടപടി സ്വീകരിക്കണമെന്ന് കേരള പൗരാവകാശ വേദി സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി ആവശ്യപ്പെട്ടു. വിഷയം ചൂണ്ടികാണിച്ച് നടപടി സ്വീകരിക്കാൻ കൊല്ലം - തേനി ദേശീയ പാത അതോറിറ്റിക്ക് കത്ത് നൽകുമെന്ന് എം എസ് അരുൺ കുമാർ എംഎൽഎ പറഞ്ഞു.

Read More : ബിരിയാണിക്ക് ചിക്കന്‍റെ ഗ്രേവി ചോദിച്ചു, കിട്ടാൻ വൈകി; അടുക്കളയിൽ കയറി ഹോട്ടൽ ജീവനക്കാരെ തല്ലിച്ചതച്ചു