എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ വള്ളവും 41 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റെസ്‌ക്യൂ ബോട്ട് രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
തൃശൂര്‍: എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ വള്ളവും 41 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റെസ്‌ക്യൂ ബോട്ട് രക്ഷപ്പെടുത്തി കരയിലെത്തിച്ചു. ചേറ്റുവ ഹാര്‍ബറില്‍നിന്നും തിങ്കളാഴ്ച പുലര്‍ച്ചേ 5.30 -ന് മത്സ്യബന്ധനത്തിന് പോയ ബര്‍ക്കത്ത് എന്ന വള്ളത്തിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ വള്ളവും 41 മത്സ്യതൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ സീ റെസ്‌ക്യൂ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചത്.
അഴീക്കോട് അഴിയില്‍ നിന്നും കടലില്‍ ആറ് നോട്ടിക്കല്‍ മൈല്‍ അകലെ വടക്ക് പടിഞ്ഞാറ് കടലില്‍ കുടുങ്ങിയ ചാവക്കാട് സ്വദേശി തെക്കുംപറമ്പത്ത് നൗഷാദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ബര്‍ക്കത്ത് എന്ന വള്ളവും 41 മത്സ്യ തൊഴിലാളികളെയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചത്. വൈകീട്ട് നാലോടെയാണ് വള്ളം കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുലേഖയുടെ നിര്‍ദേശാനുസരണം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എ എസ് ഐ വി എം ഷൈബുവിന്റെ നേതൃത്വത്തില്‍ റസ്‌ക്യൂ ഗാര്‍ഡമാരായ അന്‍സാര്‍, ഷിഹാബ്, ബോട്ട് സ്രാങ്ക് ദേവസി എന്നിവരും രക്ഷാപ്രവര്‍ത്തനത്തനം നടത്തി.
Read more: ചേര്‍ത്തലയില്‍ ആറ് ബസുകൾ രണ്ടു തവണ ആക്രമിക്കപ്പെട്ടതിന് പിന്നാലെ വീണ്ടും ആക്രമണം
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ 12-07-2023 മുതൽ 14-07-2023 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 12-07-2023: വടക്കൻ കേരള- കർണാടക തീരങ്ങൾ, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
13-07-2023 മുതൽ 14-07-2023 വരെ: കേരള- കർണാടക തീരങ്ങൾ, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേൽപ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.

