ചാരുംമൂട്: ഒരു വീട്ടിലെ നാലു പേർക്ക് കടന്നൽ കുത്തേറ്റു. ഗൃഹനാഥന്റെ നില ഗുരുതരം.ചുനക്കര നടുവിൽ പടിഞ്ഞാറ് കൊല്ലറക്കുഴിയിൽ കുഞ്ഞുമോൻ (55) ഭാര്യ പുഷ്പവല്ലി (50) മകൻ ബിജിൽ(20), മകൾ എന്നിവർക്കാണ് പരിക്കേറ്റത്. മകളെ ഒഴിച്ചുള്ളവരെ  ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. 

ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുമോൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ വീട്ടുമുറ്റം  വൃത്തിയാക്കുന്നതിനിടെയാണ് ആദ്യം കുഞ്ഞുമോനും പിന്നീട് മറ്റുള്ളവർക്കും കടന്നൽക്കുത്തേറ്റത്.

ആലപ്പുഴയിൽ പോർച്ചിൽ നിർത്തിയിട്ട ബൈക്കിന് തീയിട്ടു; ഇതേ വീട്ടിൽ സമാന സംഭവം ഇത് രണ്ടാം തവണ...