കോഴിക്കോട് വാടക വീട് കേന്ദ്രീകരിച്ച കഞ്ചാവ് വിൽപ്പന നടത്തിയ സ്ത്രീ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
കോഴിക്കോട്: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. ബാലുശ്ശേരി എകരൂല്‍ അങ്ങാടിക്ക് സമീപം മെയിന്‍ റോഡിലാണ് സംഭവം. താമരശ്ശേരി തച്ചംപൊയില്‍ ഇകെ പുഷ്പ എന്ന റജിന (40),കണ്ണൂര്‍ അമ്പായത്തോട് പാറച്ചാലില്‍ അജിത് വര്‍ഗീസ് (24), സഹോദരന്‍ അലക്സ് വര്‍ഗീസ് (22), രാരോത്ത് പരപ്പന്‍പൊയില്‍ സനീഷ്‌കുമാര്‍ (38) എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബാലുശ്ശേരി പൊലീസ് വാടക വീട്ടില്‍ പരിശോധന നടത്തിയത്. പ്രതികളില്‍ നിന്ന് ഒമ്പത് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. വീട്ടില്‍ വച്ചും ഇവിടെനിന്ന് കഞ്ചാവ് പുറത്തെത്തിച്ചുമാണ് വില്‍പന നടത്തിയിരുന്നത്. ഇവിടേക്ക് രാത്രികാലങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ വാഹനങ്ങളില്‍ എത്തുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നത്. പ്രതികളില്‍ രണ്ട് പേര്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസ് നിലവിലുണ്ട്. റജിനയ്‌ക്കെതിരെ ആന്ധ്രപ്രദേശിലും കേസുള്ളതായി പൊലീസ്. അറസ്റ്റിലായവരെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read more: ലഹരിമരുന്ന് കേസിലെ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവം; മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
അതേസമയം, മാങ്കാവ് കിണാശ്ശേരിയിൽ അഞ്ച് ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. കോഴിക്കോട് താലൂക്കിൽ വളയനാട് വില്ലേജിൽ പൊക്കുന്ന് ദേശത്ത് ഇടശ്ശേരിതാഴം മുബാറക്ക് (31) ആണ് പിടിയിലായത്. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. ശരത്ബാബുവിന്റെ നേതൃത്വത്തിൽ കോഴിക്കോട് സർക്കിൾ പാർട്ടി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. സർക്കിൾ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ഒരു വർഷത്തോളമായി നഗരത്തിൽ എംഡിഎം എ വിൽപ്പന നടത്തി വരികയായിരുന്നു ഇയാൾ. എംഡിഎംഎ ബാംഗ്ലൂരിൽ നിന്നും കോയമ്പത്തൂരിൽ നിന്നും തലശ്ശേരിയിൽ നിന്നുമാണ് ട്രെയിൻ മാർഗവും ബസ് മാർഗ്ഗവും എത്തിച്ച് കോഴിക്കോട് നഗരത്തിൽ വിൽപ്പന നടത്തി വരുന്നതെന്ന് ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചു.
