സമൂഹ മാധ്യമ അക്കൌണ്ടുകള്‍ പൂട്ടിച്ചയാളുടെ പേര് പറഞ്ഞ് പരാതി നല്‍കിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നും ഗിരിജ ആരോപിക്കുന്നു. 12 തവണയോളമാണ് മാസ് റിപ്പോര്‍ട്ട് ചെയ്ത് സമൂഹമാധ്യമ അക്കൌണ്ടുകള്‍ പൂട്ടിച്ച അനുഭവം നേരിട്ടതെന്നും ഡോ ഗിരിജ പറയുന്നു.

തൃശൂര്‍: തിയറ്റര്‍ നടത്താൻ അനുവദിക്കുന്നില്ലെന്ന് വീണ്ടും പരാതിയുമായി തൃശൂരിലെ ഗിരിജാ തിയറ്റര്‍ ഉടമ ഡോ. ഗിരിജ. ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റുകള് അമിത ചാര്‍ജ്ജ് ഈടാക്കുന്നതിനെതിരെ സ്വന്തമായി സൈറ്റ് ഉണ്ടാക്കി പ്രതിഷേധിച്ചയാളാണ് ഡോ. ഗിരിജ. ഇപ്പോഴത്തെ പ്രതിസന്ധി തിയറ്ററിന്‍റെ ഫേസ് ബുക്ക്, ഇന്‍സ്റ്റ അക്കൗണ്ടുകള്‍ ഗ്രൂപ്പ് റിപ്പോര്‍ട്ടടിച്ച് പൂട്ടിക്കുന്നു എന്നാണ്. പൂട്ടിച്ചയാളുടെ പേര് പറഞ്ഞ് പരാതി നല്‍കിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നും ഗിരിജ ആരോപിക്കുന്നു. 12 തവണയോളമാണ് മാസ് റിപ്പോര്‍ട്ട് ചെയ്ത് സമൂഹമാധ്യമ അക്കൌണ്ടുകള്‍ പൂട്ടിച്ച അനുഭവം നേരിട്ടതെന്നും ഡോ ഗിരിജ പറയുന്നു.

പ്രശ്നമുണ്ടാക്കുന്നവര്‍ക്ക് താനാണ് ലക്ഷ്യമെന്ന് തോന്നിയപ്പോള്‍ സമൂഹമാധ്യമ അക്കൌണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ നല്‍കി. ഇവരും സമാനമായ വെല്ലുവിളി നേരിട്ടതോടെയാണ് വീണ്ടും സമൂഹമാധ്യമ അക്കൌണ്ടുകള്‍ സ്വന്തം കൈകാര്യം ചെയ്യാന്‍ തുടങ്ങുകയായിരുന്നു. സൈറ്റ് നഷ്ടമാവുന്നതിന് തൊട്ട് മുന്‍പ് സമൂഹമാധ്യമ അക്കൌണ്ടുകള്‍ കൂടി നഷ്ടമായതോട സംഭവിക്കുന്നത് എന്താണെന്ന് പ്രേക്ഷകരുമായി സംവദിക്കാനുള്ള അവസരം പോലുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും ഡോ ഗിരിജ പറയുന്നു. തിയറ്റര്‍ ആളുകളിലേക്ക് എത്തുന്നില്ലെന്ന് പറഞ്ഞ് സിനിമകളും ലഭിക്കുന്നില്ലെന്നും ലിസ്റ്റിന്‍ സ്റ്റീഫനേപ്പോലെ വളരെ കുറച്ച് നിര്‍മ്മാതാക്കളാണ് ചിത്രം തരാന്‍ തയ്യാറാവുന്നതെന്നും ഡോ ഗിരിജ പറയുന്നു. 

ഹിറ്റായ ചിത്രങ്ങള്‍ തൃശൂരിലെ മറ്റ് തിയറ്റുകള്‍ക്ക് എല്ലാം നല്‍കിയാലും ഗിരിജ തിയറ്ററിലേക്ക് നല്‍കാതെ ഒറ്റപ്പെടുത്തി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഡോ ഗിരിജ പറയുന്നു. തിയറ്റർ ഉടമകളിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് ഡോ. ഗിരിജ. ശക്തമായ നിലപാടുകളുടെ പേരിലും വ്യാജ പ്രചരണങ്ങളെ അതിജീവിച്ചതിന്റെ പേരിലും മുൻപും ​ഗിരിജ തിയറ്റർ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. നേരത്തെ കുറുപ്പ് എന്ന സിനിമ പ്രദർശിപ്പിച്ച തന്റെ തിയറ്ററിന്റെ പേരിൽ പുറത്തുവന്ന വ്യാജ പ്രചരണങ്ങളില്‍ പ്രതികരണവുമായി ​ഗിരിജ രം​ഗത്തെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

‘കുറുപ്പ്’ സിനിമ ശരാശരിയാണെന്നും വിതരണക്കമ്പനിയുടെ നിസ്സഹകരണം മൂലം സിനിമ നിർത്തുകയാണെന്നും പറഞ്ഞുള്ള ചില സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഗിരിജ തിയറ്റർ എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്നായിരുന്നു പോസ്റ്റുകൾ. ഇതിനെതിരെ ശക്തമായി തന്നെ ​ഡോ ​ഗിരിജ പ്രതികരിച്ചിരുന്നു. ‘കുറുപ്പ്’ മെഗാഹിറ്റിലേക്ക് നീങ്ങുകയാണ്, അതിൽ അസൂയപ്പെടുന്നവരും തങ്ങളോട് വിരോധമുള്ളവരുമാണ് ഇത്തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും ദുൽഖർ സൽമാന്റെ ആരാധകരും പ്രേക്ഷകരും ഈ നുണകൾ വിശ്വസിക്കരുതെന്നും ഡോ ഗിരിജ അന്ന് പ്രതികരിച്ചിരുന്നു. 

ഓണ്‍ലൈന്‍ ടിക്കറ്റിന് പകരം വാട്‌സ്ആപ്പ് ബുക്കിം​ഗ്; തൃശ്ശൂരിൽ തിയറ്റർ ഉടമയ്ക്ക് വിലക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player