തിരുവനന്തപുരം ഉച്ചക്കടയിൽ പൂട്ടിയിട്ടിരുന്ന വീടിന്റെ മുൻവാതിൽ ചവിട്ടിപ്പൊളിച്ച് മോഷണം. വജ്രമോതിരം ഉൾപ്പെടെയുള്ള സ്വർണ്ണാഭരണങ്ങളും 6000 രൂപയും നഷ്ടമായി. വിഴിഞ്ഞം പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്നു സ്വർണവും പണവും മോഷ്ടിച്ചു. ഉച്ചക്കട പയറ്റുവിള റോഡിൽ എം.എൽ സദനത്തിൽ മോഹനന്‍റെ വീട്ടിൽ നിന്നുമാണ് പണവും സ്വർണ്ണവും മോഷണം പോയത്. വജ്രം പതിച്ച ഒരു പവൻ സ്വർണമോതിരം,ഒന്നര പവൻ്റെ വിവാഹ മോതിരം,പഴ്സസിൽ സൂക്ഷിച്ച 6000 രൂപ എന്നിവയാണ് മോഷ്ടിച്ചതെന്നു വിഴിഞ്ഞം പൊലീസ് അറിയിച്ചു.സന്ധ്യയോടെ പുറത്തു പോയിരുന്ന വീട്ടുകാർ രാത്രി 10നു ശേഷം മടങ്ങി എത്തിയപ്പോഴാണ് വിവരം അറിയുന്നത്. മുൻ വാതിൽ ചവുട്ടിപ്പൊളിച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. കിടപ്പുമുറിയിൽ സൂക്ഷിച്ച ആഭരണവും പണവുമാണ് കവർന്നതെന്ന് പൊലീസ് പറഞ്ഞു.വിരലടയാള വിദഗ്‌ധർ,ഡോഗ് സ്ക്വാഡ്,ഫൊറൻസിക് വിഭാഗം എന്നിവ എത്തി തെളിവുകൾ ശേഖരിച്ചു. സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


